Actress
നഗ്ന വീഡിയോ അയച്ചു തന്നാല്‍ പതിനഞ്ചു ലക്ഷം രൂപ നല്‍കാം; തനിയ്ക്ക് വന്ന മെസ്സേജ്; തുറന്നു പറഞ്ഞ് റിഹാന
നഗ്ന വീഡിയോ അയച്ചു തന്നാല്‍ പതിനഞ്ചു ലക്ഷം രൂപ നല്‍കാം; തനിയ്ക്ക് വന്ന മെസ്സേജ്; തുറന്നു പറഞ്ഞ് റിഹാന
തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളും സിനിമാരംഗത്ത് നിന്ന് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും തുറന്നു പറഞ്ഞ് തമിഴ് നടി റിഹാന.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉള്ള, കുടുംബ ബാധ്യതകള്‍ പേറുന്ന സ്ത്രീകളും, അഭിനയ രംഗത്ത് തുടരാതെ വേറെ മാര്‍ഗമില്ല എന്ന് ചിന്തിക്കുന്ന സ്ത്രീകളും അണിയറ പ്രവര്‍ത്തകര്‍ക്ക് വഴങ്ങേണ്ടി വരുമെന്ന് അവര്‍ പറയുന്നു. എന്നാല്‍ സ്ത്രീകളെ ലൈംഗീകമായി ഉപയോഗിക്കുന്ന ശീലം കേവലം അഭിനയ മേഖലയില്‍ മാത്രമല്ല, ഹോസ്പിറ്റലുകളിലും ഐടി ഫീല്‍ഡിലും എല്ലാം ഇത്തരം വഴങ്ങിക്കൊടുക്കലുകള്‍ പതിവുണ്ടെന്നും നടി പറഞ്ഞു.
സോഷ്യല്‍മീഡിയയില്‍ പലരും ലൈംഗീകച്ചുവയോടെ പ്രതികരിക്കുന്നു എന്നും കുറ്റപ്പെടുത്തിയ റിഹാന; ഒരാള്‍ തന്നോട് നഗ്ന വീഡിയോ അയച്ചു തന്നാല്‍ പതിനഞ്ചു ലക്ഷം രൂപ നല്‍കാം എന്ന് മെസ്സേജ് അയച്ചതായും വെളിപ്പെടുത്തി.ചില മോശം കാര്യങ്ങള്‍ ചെയ്യുന്ന വീഡിയോസ് എടുത്ത് അയച്ചു തന്നാല്‍ പണം നല്‍കാം എന്ന് സന്ദേശമയച്ച അജ്ഞാതന്‍ തന്നോട് അക്കൗണ്ട് നമ്പര്‍ ചോദിച്ചു എന്നും, അയാളെ വെറുതെ വിടാന്‍ ഒരുക്കമല്ല എന്നത് കൊണ്ട് നേരിട്ട് കാണണം എന്ന് താന്‍ ആവശ്യപ്പെട്ടു എന്നും നടി പറഞ്ഞു. എന്നാല്‍ പിടിക്കപ്പെടും എന്ന ഭയം മൂലം അയാള്‍ മെസ്സേജ് ചെയ്യുന്നത് അവസാനിപ്പിച്ചെന്നും അവര്‍ വെളിപ്പെടുത്തി.
ആനന്ദരാഗം എന്ന സീരിയലിലൂടെ തമിഴ് ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് റിഹാന.