Connect with us

ഇവിടെ വന്ന് പുറത്തുപോയപ്പോൾ ആദ്യം കാണുന്നത് മലയാളികളെയാണ്…നാട്ടിൽപോലും ഇത്ര സ്നേഹമുള്ള മലയാളികളെ കണ്ടുകിട്ടാനില്ലെന്ന് ഹണി റോസ്; അയർലൻഡിൽ ഉദ്ഘാടനത്തിനെത്തി നടി

Actress

ഇവിടെ വന്ന് പുറത്തുപോയപ്പോൾ ആദ്യം കാണുന്നത് മലയാളികളെയാണ്…നാട്ടിൽപോലും ഇത്ര സ്നേഹമുള്ള മലയാളികളെ കണ്ടുകിട്ടാനില്ലെന്ന് ഹണി റോസ്; അയർലൻഡിൽ ഉദ്ഘാടനത്തിനെത്തി നടി

ഇവിടെ വന്ന് പുറത്തുപോയപ്പോൾ ആദ്യം കാണുന്നത് മലയാളികളെയാണ്…നാട്ടിൽപോലും ഇത്ര സ്നേഹമുള്ള മലയാളികളെ കണ്ടുകിട്ടാനില്ലെന്ന് ഹണി റോസ്; അയർലൻഡിൽ ഉദ്ഘാടനത്തിനെത്തി നടി

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ഹണി റോസ്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറാന്‍ ഹണി റോസിനായി. മണിക്കുട്ടന്‍ നായകനായ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ഹണി റോസിന്റെ അരങ്ങേറ്റം. സിനിമയോടൊപ്പം തന്നെ കേരളത്തിലെ ഉദ്ഘാടന ചടങ്ങുകളിൽ സജീവ സാനിധ്യമാണ് ഹണി റോസ്. നടി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകളുടെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്.

ഇപ്പോഴിതാ നടി വിദേശത്തും ഉദ്ഘാടനത്തിനെത്തിയിരിക്കുന്നു. അയർലൻഡിൽ ഗ്ലാമർലുക്കിലെത്തിയ നടിയുടെ വിഡിയോ പ്രേക്ഷകരുടെ ഇടയിൽ വൈറലായി കഴിഞ്ഞു.

ഒരു സംഘടന നടത്തുന്ന മെഗാ മേള ഉദ്ഘാടനം െചയ്യാനെത്തിയതായിരുന്നു താരം. ഡബ്ലിൻ വിമാനത്താവളനത്തിനടുത്തുള്ള ആൽസ സ്പോർട്സ് സെന്ററിന്റെ ഗ്രൗണ്ടിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഹണി റോസ് ആദ്യമായാണ് അയർലൻഡിലെത്തുന്നത്.

‘‘മലയാളി ഇല്ലാത്ത നാടുണ്ടോ? ഇവിടെ വന്ന് പുറത്തുപോയപ്പോൾ തന്നെ ആദ്യം കാണുന്നത് മലയാളികളെയാണ്. നാട്ടിൽപോലും ഇത്ര സ്നേഹമുള്ള മലയാളികളെ കണ്ടുകിട്ടാനില്ല. അയർലൻഡില്‍ വന്ന് ആദ്യം തോന്നി നല്ല തണുപ്പുതോന്നി. ഇപ്പോൾ നല്ല കാലാവസ്ഥയാണ്. ഞാന്‍ വന്നതു കൊണ്ട് ആണെന്നു തോന്നുന്നു. അച്ഛനും അമ്മയുമായാണ് ഞാനിവിടെ എത്തിയിരിക്കുന്നത്.

ശങ്കർ രാമകൃഷ്ണൻ സർ സംവിധാനം ചെയ്യുന്ന ‘റാണി’യാണ് റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ഒരു തെലുങ്ക് സിനിമ വരുന്നുണ്ട്. ഞാൻ അഭിനയിച്ച തെലുങ്ക് ചിത്രം ദൈവാനുഗ്രഹം കൊണ്ട് കുഴപ്പമില്ലാതെ ഓടി. അതിന്റെ പേരില്‍ കുറച്ച് ഉദ്ഘാടനങ്ങളൊക്കെ അവിടെ കിട്ടുന്നുണ്ട്.

അയർലൻഡിൽ കുറേ സ്ഥലങ്ങളിൽപോയി. എല്ലാം നല്ല ഭംഗിയുള്ള സ്ഥലങ്ങൾ. ശരിക്കും കുറേ നാളുകൾ ഇവിടെ നിൽക്കണമെന്നുണ്ട്. പക്ഷേ ജീവിക്കാൻ വേറെ വഴിയില്ലാത്തതുകൊണ്ട് ഇവിടെ നിന്നിട്ട് കാര്യമല്ല. എനിക്ക് ഉദ്ഘാടനങ്ങളും കിട്ടില്ലല്ലോ? അതുകൊണ്ട് തിരിച്ചുപോയേ പറ്റൂ. ഇനിയും വരാം. അടുത്ത പരിപാടികൾക്കും ഇവർ വിളിക്കുമെന്നാണ് പ്രതീക്ഷ.’’–ഹണി റോസ് പറഞ്ഞു.

Continue Reading
You may also like...

More in Actress

Trending

Recent

To Top