Actress
സ്ത്രീയുടെ മഹത്വത്തെ വാനോളം പുകഴ്ത്തി അമേയ മാത്യു; ഫോട്ടോസ് വൈറൽ
സ്ത്രീയുടെ മഹത്വത്തെ വാനോളം പുകഴ്ത്തി അമേയ മാത്യു; ഫോട്ടോസ് വൈറൽ
ചുരുങ്ങിയ കാലയളവിൽ മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട നടിയായി മാറിയ താരമാണ് അമേയ മാത്യു. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആ ടു എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. നടി മലയാളികൾക്കിടയിൽ കൂടുതൽ അറിയപ്പെടാൻ തുടങ്ങിയത്, മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ച വെബ് സീരിസ് ആയ കരിക്ക്ലൂടെയാണ്.
2017 മുതൽ മോഡൽ രംഗത്ത് സജീവമാണ് താരം. താരം ആകെ മൂന്ന് മലയാളം സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. ആടു 2 എന്ന സിനിമയ്ക്ക് പുറമേ ‘ഒരു പഴയ ബോംബ് കഥ’, തിമിരം എന്ന സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ചിഞ്ചു മാത്യു എന്ന് പേരുള്ള താരം കരിക്ക് എന്ന വെബ്സീരീസിലൂടെയാണ് അമേയ മാത്യു എന്ന പേരിൽ ജനങ്ങൾക്കിടയിൽ അറിയപ്പെട്ടത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിൽ പ്രത്യക്ഷപ്പെട്ട താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും ആരാധകരുമായി ഇൻസ്റ്റഗ്രാമിലൂടെ നിരന്തരം പങ്കുവയ്ക്കാറുണ്ട്.
മാർച്ച് 8, ലോക വനിതാ ദിനത്തിൽ താരം അപ്ലോഡ് ചെയ്ത ഫോട്ടോയും അതിന് താരം നൽകിയ ക്യാപ്ഷനും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സ്ത്രീയുടെ മഹത്വത്തെ വാനോളം പുകഴ്ത്തി കൊണ്ടാണ് താരം ഫോട്ടോ അപ്ലോഡ് ചെയ്തിട്ടുള്ളത്.
താരത്തിന്റെ ക്യാപ്ഷൻ ഇങ്ങനെയാണ്..
Woman ” അത് വെറുമൊരു വാക്ക് മാത്രമല്ല… അടിമത്തത്തിന്റെയും നിശബ്ദതയുടെയും നിസ്സഹായതയുടെയും പ്രതീകവും അല്ല… അവളിലും സ്വപ്നങ്ങളുണ്ട്.. ഉയരങ്ങൾ കീഴടക്കാനുള്ള കഴിവുകൾ ഉണ്ട്…സ്വാതന്ത്ര്യത്തിന്റെയും ,മാതൃത്വത്തിന്റെയും, മൂല്യബോധങ്ങളുടെയും പ്രതീകമാണ് പെണ്ണ്. മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്ക് വേണ്ടി ചലിക്കുന്ന ഒരു കളിപ്പാട്ടം ആവാതിരിക്കട്ടെ.. ഒരു പെണ്ണും.
Happy Women’s day to all the Women out there.
actress
