Connect with us

ആ സൈക്കിളിൽ പൂക്കൊട്ടയും വെച്ച് വരുന്ന പെൺകുട്ടി ഞാനല്ല… പലർക്കും ആ തെറ്റ് പറ്റി; ലെന

Actress

ആ സൈക്കിളിൽ പൂക്കൊട്ടയും വെച്ച് വരുന്ന പെൺകുട്ടി ഞാനല്ല… പലർക്കും ആ തെറ്റ് പറ്റി; ലെന

ആ സൈക്കിളിൽ പൂക്കൊട്ടയും വെച്ച് വരുന്ന പെൺകുട്ടി ഞാനല്ല… പലർക്കും ആ തെറ്റ് പറ്റി; ലെന

മലയാളികളുടെ ഇഷ്ട നടിയാണ് ലെന. സ്നേഹം എന്ന ജയരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ചെത്തിയ ലെന ഇന്ന് മലയാള സിനിമയിലെ അവിഭാജ്യഘടകം തന്നെയാണ്. ഏത് പ്രായത്തിലുള്ള വേഷവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നടി കൂടിയാണ് ലെന.

തൊണ്ണൂറുകളിലെ ആൽബം സോങുകളിൽ പ്രത്യക്ഷപ്പെട്ടിരുന്ന ലെനയ്ക്ക് ഒരു വലിയ പുരുഷാരം ആരാധകരായുണ്ട്. അന്ന് ലെന അഭിനയിച്ച ആൽബം സോങുകളെല്ലാം വൈറലായിരുന്നു.

ലെനയുടെ ആൽബം സോങുകളുടെ ലിസ്റ്റ് പറയുമ്പോൾ പലരും മഴക്കാലമല്ലേ മഴയല്ലേ എന്ന ഗാനത്തെയാണ് ഏറ്റവും കൂടുതൽ‌ പുകഴ്ത്തി പറയാറുള്ളത്. എന്നാൽ താൻ അല്ല ആ ആൽബത്തിൽ അഭിനയിച്ചിരിക്കുന്ന പെൺകുട്ടിയെന്ന് വെളിപ്പെടുത്തിയിരക്കുകയാണ് താരം ഇപ്പോൾ.

പലർക്കും ഈ തെറ്റ് പറ്റിയിട്ടുണ്ടെന്നും അങ്ങനൊരു ആൽബം സോങിൽ താൻ അഭിനയിച്ചിട്ടില്ലെന്നും ആ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്ന പെൺകുട്ടി മറ്റാരോ ആണെന്നും തനിക്ക് അവരെ അറിയില്ലെന്നുമാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ലെന പറഞ്ഞത്. ഇഷ്ടം എനിക്കിഷ്ടം, പ്രണയത്തിൻ ഓർമക്കായി, പ്രണയം എന്നിങ്ങനെയുള്ള ആൽബങ്ങളിലാണ് ഞാൻ അഭിനയിച്ചിട്ടുള്ളത്. മഴക്കാലമല്ലേ മഴയല്ലേ ആൽബത്തിൽ ആ സൈക്കിളിൽ പൂക്കൊട്ടയും വെച്ച് വരുന്ന പെൺകുട്ടി ഞാനല്ല. പലർക്കും ആ തെറ്റ് പറ്റിയിട്ടുണ്ട്. ഒരുപാട് പേർ ബെറ്റൊക്കെ വെച്ചിട്ടുണ്ട് ലെന പറയുന്നു. ജ്യോത്സനയും വിധു പ്രതാപും പാടിയ ഗാനത്തിന് ഈണം നൽകിയത് തേജ് മെർലിനായിരുന്നു. സോഷ്യൽ മീഡിയയിലും ലെന വളരെ ആക്ടീവാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലെന തൻ്റെ യാത്രാ വിശേഷങ്ങളും പുതുപുത്തന്‍ ചിത്രങ്ങളും ബ്യൂട്ടി ടിപ്സുമൊക്കെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

More in Actress

Trending

Recent

To Top