Actress
ബോളിവുഡില്‍ സജീവമാകാനൊരുങ്ങി രശ്മിക മന്ദാന; നാലാം ഹിന്ദി ചിത്രത്തിലും കരാറൊപ്പിട്ട് നടി
ബോളിവുഡില്‍ സജീവമാകാനൊരുങ്ങി രശ്മിക മന്ദാന; നാലാം ഹിന്ദി ചിത്രത്തിലും കരാറൊപ്പിട്ട് നടി
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടിയാണ് രശ്മിക മന്ദാന. അല്ലു അര്‍ജുന്‍ നായകനായ പുഷ്പ: ദി റൈസ് എന്ന ചിത്രത്തിലെ ശ്രീവല്ലി എന്ന കഥാപാത്രം ബോളിവുഡില്‍ വളരെയധികം പ്രശംസയാണ് താരത്തിന് നേടിക്കൊടുത്തത്.
ഇപ്പോഴിതാ തന്റെ നാലാം ഹിന്ദി ചിത്രത്തിലും രശ്മിക കരാറൊപ്പിട്ടിരിക്കുകയാണ്. സിനിമയുമായി ബന്ധപ്പെട്ട് ഉടന്‍ തന്നെ വിവരങ്ങള്‍ പുറത്ത് വിടുമെന്നാണ് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചിത്രത്തിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അമിതാഭ് ബച്ചനൊപ്പമാണ് രശ്മിക മന്ദാന ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയ്‌ക്കൊപ്പമുള്ള ‘മിഷന്‍ മജ്‌നു’ ആയിരുന്നു താരത്തിന്റെ രണ്ടാമത്തെ ചിത്രം.
സ്‌പൈ ത്രില്ലറായ ചിത്രത്തിലെ രശ്മികയുടെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു.
രണ്‍ബീര്‍ കപൂറിന്റെ നായികയായാണ് മൂന്നാമതായി രശ്മിക എത്തുന്ന ബോളിവുഡ് ചിത്രം ഇതുവരെ റിലീസ് ചെയ്യാത്ത ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഒരു ഗ്യാങ്സ്റ്റര്‍ ഡ്രാമയാണെന്നാണ് സൂചന.