Actress
മാലിക്കിനു ശേഷം ഞാൻ അഭിനയിക്കുന്ന ചിത്രത്തിൽ അച്ചുക്കുട്ടനും ആദ്യമായി മുഖം കാണിക്കുന്നു; സന്തോഷം പങ്കുവെച്ച് പാർവതി
മാലിക്കിനു ശേഷം ഞാൻ അഭിനയിക്കുന്ന ചിത്രത്തിൽ അച്ചുക്കുട്ടനും ആദ്യമായി മുഖം കാണിക്കുന്നു; സന്തോഷം പങ്കുവെച്ച് പാർവതി

നടിയും, അവതാരകയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായി മലയാളികൾക്ക് പരിചിതമായ മുഖമാണ് പാർവതി ആർ കൃഷ്ണ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ‘കിടിലം’ എന്ന ഷോയുടെ അവതാരക കൂടിയാണ് പാർവതി. ഇപ്പോഴിതാ ബേസിൽ ജോസഫ് പ്രധാന കഥാപാത്രമായെത്തുന്ന ‘കഠിന കഠോരമീ അണ്ഡകടാഹം ചിത്രത്തിൽ തനിക്കൊപ്പം മകൻ അച്ചുവും അഭിനയിക്കുന്നുണ്ടെന്ന സന്തോഷ വാർത്ത ആരാധകരുമായി പങ്കുവയ്ക്കുകയാണ് പാർവതി.
“അഭിനേത്രി, അമ്മ എന്നീ നിലകളിൽ ഏറ്റവും അഭിമാനം തോന്നിയ നിമിഷം. മാലിക്കിനു ശേഷം ഞാൻ അഭിനയിക്കുന്ന ചിത്രത്തിൽ അച്ചുക്കുട്ടനും ആദ്യമായി മുഖം കാണിക്കുന്നു” മകനൊപ്പമുള്ള ചിത്രം പങ്കുവച്ച് പാർവതി കുറിച്ചു. അണിയറപ്രവർത്തകർക്ക് നന്ദി അറിയിക്കുന്നുമുണ്ട് പാർവതി.
മുഹസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘കഠിന കഠോരമീ അണ്ഡകടാഹം.’ ചിത്രം ഈദിനു തിയേറ്റുകളിലെത്തും. വെള്ളിയാഴ്ച ചിത്രത്തിലെ വീഡിയോ സോങ്ങ് പുറത്തിറങ്ങിയിരുന്നു.
സ്വന്തമായി യൂട്യൂബ് ചാനലുള്ള പാർവതി മകൻ അവ്യുക്തിനൊപ്പമുള്ള വീഡിയോയാണ് അധികവും ഷെയർ ചെയ്യാറുള്ളത്. മകനെ അച്ചുക്കുട്ടൻ എന്നാണ് പാർവതി വിളിക്കുന്നത്.
മലയാള സിനിമ രംഗത്തെ പ്രമുഖ താരങ്ങളെ വിമർശിച്ച് ശ്രദ്ധ നേടിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം വെളിപ്പെടുത്താറുള്ള...
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...
കഴിഞ്ഞ ദിവസമായിരുന്നു സിനിമയില്‍ ലഹരി ഉപയോഗമുണ്ടെന്നും അത് ഉപയോഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്നും നടി വിൻസി അലോഷ്യസ് തുറന്ന് പറഞ്ഞത്. ഇപ്പോഴിതാ നടിയ്ക്ക്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി വിൻസി. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് നടി. ഇപ്പോഴിതാ ലഹരി ഉപയോഗിച്ച് സെറ്റില്‍ എത്താറുള്ള ഒരു നടന്...