Actress
ഞാന്‍ എന്ത് പറഞ്ഞാലും സാധിപ്പിച്ച് തരുന്നവരാണ് എന്റെ മക്കള്‍… അവരെക്കൊണ്ട് പൈസ കൊടുപ്പിച്ച് വണ്ടി എടുക്കേണ്ടതായ സാഹചര്യം ഇപ്പോഴില്ല; മല്ലിക സുകുമാരൻ
ഞാന്‍ എന്ത് പറഞ്ഞാലും സാധിപ്പിച്ച് തരുന്നവരാണ് എന്റെ മക്കള്‍… അവരെക്കൊണ്ട് പൈസ കൊടുപ്പിച്ച് വണ്ടി എടുക്കേണ്ടതായ സാഹചര്യം ഇപ്പോഴില്ല; മല്ലിക സുകുമാരൻ
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി സജീവമാണ് മല്ലിക സുകുമാരന്‍. അതോടൊപ്പം തന്നെ നടിയുടെ മിക്ക അഭിമുഖങ്ങളും ശ്രദ്ധ നേടാറുണ്ട്. അഭിമുഖങ്ങളിൽ മക്കളെക്കുറിച്ചും മരുമക്കളെക്കുറിച്ചും വാ തോരാതെ സംസാരിക്കാറുമുണ്ട്
ഇപ്പോഴിതാ പുതിയ അഭിമുഖത്തിൽ ആഡംബരം കാണിക്കാനായി പണം ചിലവാക്കുന്ന ശീലം തനിക്കില്ലെന്നാണ് മല്ലിക സുകുമാരന്‍ പറയുന്നത്
അത്തരം കാര്യങ്ങള്‍ക്ക് പണം ചിലവാക്കികളയാതെ എന്തെങ്കിലും വസ്തുവകകള്‍ സമ്പാദിക്കുന്നതിലാണ് തന്റെ താത്പര്യമെന്നാണ് അവര്‍ പറയുന്നത്. അന്‍പതിനായിരം രൂപയുടെ ബാഗൊക്കെ എടുത്ത് പോവുമ്പോള്‍ എനിക്ക് വിറയല്‍ വരും. ഈശ്വരാ രണ്ട് സെന്റ് തറ മേടിക്കാമായിരുന്നു എന്നൊക്കെ തോന്നും എനിക്ക്.
സുകുവേട്ടന്‍ ദുബായിലേക്കൊക്കെ പോവുമ്പോള്‍ എന്നോട് വരുന്നോ എന്ന് ചോദിക്കാറുണ്ടായിരുന്നു. അഞ്ച് ദിവസം കഴിഞ്ഞേ ഞാന്‍ വരൂ, കൂടെപ്പോര് എന്ന് പറയും അദ്ദേഹം. ഫ്ളൈറ്റ് ടിക്കറ്റ് ഓര്‍ത്ത് ഞാന്‍ പോവില്ല. കഴക്കൂട്ടം ബൈപ്പാസിനടുത്തുള്ള സ്ഥലങ്ങള്‍ക്കൊക്കെ അന്ന് കുറഞ്ഞ വിലയായിരുന്നു. അതൊക്കെ ചിലരുടെ ബിസിനസ് ബുദ്ധിയാണ്.. ഞാന്‍ എന്ത് പറഞ്ഞാലും സാധിപ്പിച്ച് തരുന്നവരാണ് എന്റെ മക്കള്‍. അവരെക്കൊണ്ട് പൈസ കൊടുപ്പിച്ച് വണ്ടി എടുക്കേണ്ടതായ സാഹചര്യം ഇപ്പോഴില്ല. അങ്ങനെയൊരു സാഹചര്യം വരുമ്പോള്‍ അത് നോക്കാമെന്നാണ് മല്ലിക സുകുമാരൻ പറയുന്നത്
സന്തോഷമാണ് മല്ലിക സുകുമാരന്‍ അഭിനയിച്ച് ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ. അനു സിത്താര, ഷാജോണ്‍, അമിത്ത് ചക്കാലക്കല്‍ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്തത്. മിനി സ്‌ക്രീനിലും മല്ലിക സജീവമാണ്.
