Malayalam
ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും! സന്തോഷവാർത്തയുമായി മുക്ത
ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും! സന്തോഷവാർത്തയുമായി മുക്ത
മലയാളികളുടെ പ്രിയ നടിയാണ് മുക്ത. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെയാണ് നടിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. തമിഴിലും മുക്ത തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെയാണ് മുക്ത വിവാഹം കഴിച്ചത്. 2015 ആഗസ്റ്റ് മാസത്തിലാണ് മുക്ത വിവാഹം കഴിക്കുന്നത്. കിയാര റിങ്കു ടോമിയെന്ന മകളും മുക്തയ്ക്കുണ്ട്. യുട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങൾ മുക്ത പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ പുതിയൊരു സന്തോഷം ആരാധകരെ അറിയിച്ചിരിക്കുകയാണ് മുക്ത. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമാ അഭിനയ രംഗത്തേക്ക് തിരിച്ചെത്തുകയാണ് മുക്ത. കുരുവി പാപ്പ എന്ന സിനിമയിലൂടെയാണ് മുക്ത തിരിച്ചെത്തുന്നത്.
വിനീതിനാെപ്പമുള്ള ഒരു ചിത്രവും മുക്ത പങ്കുവെച്ചിട്ടുണ്ട്. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ബിഗ് സ്ക്രീനിലേക്ക്. വിനീതെന്ന മികച്ച നടനോടൊപ്പം പ്രവർത്തിക്കാൻ കഴിയുന്നതിൽ സന്തോഷം, മുക്ത ഇൻസ്റ്റഗ്രാമിൽ കുറിച്ചതിങ്ങനെ. തന്റെ പിന്തുണയ്ക്കുന്നതിന് ഭർത്താവിനും മകൾക്കും മുക്ത നന്ദി അറിയിച്ചു. ജോഷി ജോൺ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് കുരുവി പാപ്പ. വിനീത്, കൈലാഷ്, ഷെല്ലി കിഷോർ എന്നിവരാണ് സിനിമയിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്.
സീറോ പ്ലസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ബഷീർ കെ കെ നിർമ്മിക്കുന്ന സിനിമയാണ് കുരുവി പാപ്പ.
സിനിമകളിൽ നിന്ന് മാറി നിൽക്കുന്ന കാലയളവിൽ മുക്ത സീരിയൽ രംഗത്ത് സജീവമായിരുന്നു. ഫ്ലവേഴ്സ് ചാനലിലെ കൂടത്തായി എന്ന സീരിയലിലൂടെയാണ് മുക്ത സീരിയൽ രംഗത്തേക്ക് കടക്കുന്നത്. യഥാർത്ഥ സംഭവ വികാസങ്ങളെ ആസ്പദമാക്കിയുള്ള സീരിയൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റി. നിലവിൽ ഏഷ്യാനെറ്റിൽ നമ്മൾ എന്ന സീരിയലിൽ മുക്ത അഭിനയിക്കുന്നുണ്ട്.
