എന്റെ പങ്കാളിത്തത്തെ അടിസ്ഥാനമാക്കി ഒരു സിനിമയെ ആക്രമിക്കുന്നത് തികഞ്ഞ ഭീരുത്വമാണ് ഈ തരംതാണ പ്രവര്‍ത്തനത്തിന് പിന്നിലുള്ളവരെ നേരിട്ട് നേരിടാന്‍ ഞാന്‍ തയ്യാറാണ്; നടി ശ്വേത മേനോന്
എന്റെ പങ്കാളിത്തത്തെ അടിസ്ഥാനമാക്കി ഒരു സിനിമയെ ആക്രമിക്കുന്നത് തികഞ്ഞ ഭീരുത്വമാണ് ഈ തരംതാണ പ്രവര്‍ത്തനത്തിന് പിന്നിലുള്ളവരെ നേരിട്ട് നേരിടാന്‍ ഞാന്‍ തയ്യാറാണ്; നടി ശ്വേത മേനോന്
എന്റെ പങ്കാളിത്തത്തെ അടിസ്ഥാനമാക്കി ഒരു സിനിമയെ ആക്രമിക്കുന്നത് തികഞ്ഞ ഭീരുത്വമാണ് ഈ തരംതാണ പ്രവര്‍ത്തനത്തിന് പിന്നിലുള്ളവരെ നേരിട്ട് നേരിടാന്‍ ഞാന്‍ തയ്യാറാണ്; നടി ശ്വേത മേനോന്
‘പള്ളിമണി’ സിനിമയുടെ പോസ്റ്റര്‍ കീറിയതിന് എതിരെ പ്രതികരിച്ച് നടി ശ്വേത മേനോന്.. ചിത്രത്തില്‍ ഒരു കന്യാസ്ത്രീയുടെ കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി തിരുവനന്തപുരത്തെ പൊലീസ് സ്റ്റേഷന് സമീപം പതിപ്പിച്ചിരുന്ന പോസ്റ്റര്‍ ആണ് കീറിയ നിലയില്‍ കണ്ടത്. കീറിയ പോസ്റ്ററിന്റെ ചിത്രങ്ങള്‍ ശ്വേത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ഒരു സിനിമയെ ആക്രമിക്കുന്നത് ഭീരുത്വം ആണെന്ന് ശ്വേത പറഞ്ഞു.
അടുത്തിടെ, തിരുവനന്തപുരത്ത് എന്റെ പുതിയ ചിത്രമായ പള്ളിമണിയുടെ പോസ്റ്ററുകള്‍ കീറിക്കളഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടു. പല വിഷയങ്ങളിലുമുള്ള എന്റെ ധീരവും നീതിപൂര്‍വവുമായ നിലപാട് എതിര്‍പ്പിന് കാരണമായേക്കാമെന്ന് ഞാന്‍ മനസിലാക്കുന്നുണ്ട്.
എങ്കിലും എന്റെ പങ്കാളിത്തത്തെ അടിസ്ഥാനമാക്കി ഒരു സിനിമയെ ആക്രമിക്കുന്നത് തികഞ്ഞ ഭീരുത്വമാണ്. ഒരു നവാഗത സംവിധായകന്റെയും നവാഗത നിര്‍മ്മാതാവിന്റെയും സ്വപ്നസാക്ഷാത്കാരമാണ് ഈ ചിത്രം. എണ്ണമറ്റ വ്യക്തികളുടെ ഉപജീവനമാര്‍ഗം സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഒരു സിനിമയെ ലക്ഷ്യം വച്ചു കൊണ്ട് കഠിനാധ്വാനികളായ നിരവധി ആളുകളുടെ ഉപജീവനത്തെ വ്രണപ്പെടുത്തുന്നതിന് പകരം, ഈ തരംതാണ പ്രവര്‍ത്തനത്തിന് പിന്നിലുള്ളവരെ നേരിട്ട് നേരിടാന്‍ ഞാന്‍ തയ്യാറാണ്” എന്നാണ് ശ്വേത പറയുന്നത്.
നടി നിത്യ ദാസ് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുവരുന്ന ചിത്രമാണ് പള്ളിമണി. ഫെബ്രുവരി 17ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിക്രം. നടന്റെ വീര ധീര ശൂരൻ എന്ന ചിത്രമാണ് തിയേറ്ററുകളിലെത്തിയിരിക്കുന്ന്. ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണമാണ്...
മലയാളി പ്രേക്ഷകർക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത, പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് നടി ദേവയാനി. പകുതി മലയാളി ആയ ദേവയാനിയുടെ കരിയർ ആരംഭിക്കുന്നത്...