Connect with us

കരിയറിന്റെ തുടക്കത്തില്‍ വലിയ സിനിമയില്‍ അഭിനയിക്കാന്‍ അവസരം വന്നു, അതിന് പകരമായി ചില വിട്ടു വീഴ്ചകള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു; നയൻ‌താര

Actress

ലേഡി സൂപ്പര്‍സ്റ്റാർ വിശേഷണമാണ് നടി നയൻതാരയ്ക്ക് ആരാധകർ നൽകിയത്. ഇന്ന് തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈ പറ്റുന്ന നായികയാണ് നയന്‍താര. അഞ്ച് കോടിക്കും പത്ത് കോടിക്കും ഇടയിലാണ് നയന്‍താരയുടെ പ്രതിഫലം. ഈ പ്രതിഫലത്തിനനുസരിച്ചുള്ള ബോക്‌സ് ഓഫീസ് മൂല്യവും നടിക്കുണ്ട്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ഒരു കാസ്റ്റിംഗ് കൗച്ച് ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി

കരിയറിന്റെ തുടക്കത്തില്‍ തനിക്ക് ഒരു വലിയ സിനിമയില്‍ അഭിനയിക്കാന്‍ ് അവസരം വന്നെന്നും അതിന് പകരമായി ചില വിട്ടു വീഴ്ചകള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടെന്നും നടി പറയുന്നു. എന്നാല്‍ ഈ ഓഫര്‍ നിഷേധിക്കുകയും തന്റെ കഴിവില്‍ സ്വയം വിശ്വാസമുണ്ടെന്ന് അവരോട് പറയുകയും ചെയ്‌തെന്നും നയന്‍താര ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

മനസ്സിനക്കരെ എന്ന സത്യന്‍ അന്തിക്കാടിന്റെ സിനിമയിലൂടെ ആണ് നയന്‍താര അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. എന്നാല്‍ മലയാളത്തില്‍ നടിക്ക് വലിയ സ്വീകാര്യത ലഭിച്ചില്ല. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലേക്ക് മാറുകയായിരുന്നു അവര്‍.

ഗോള്‍ഡ് ആണ് മലയാളത്തില്‍ നയന്‍താരയുടേത് ആയി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം സിനിമ പരാജയം ആയിരുന്നു. തമിഴില്‍ ചെയ്ത കണക്ടും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

Continue Reading
You may also like...

More in Actress

Trending