Connect with us

നിങ്ങൾ സ്വയം ഉപേക്ഷിക്കുന്നതുവരെ യാത്ര സാഹസികമാകില്ല, അജിത്തിനൊപ്പമുള്ള ലഡാക് റൈഡ് ചിത്രങ്ങളുമായി മഞ്ജു വാര്യർ

Actress

നിങ്ങൾ സ്വയം ഉപേക്ഷിക്കുന്നതുവരെ യാത്ര സാഹസികമാകില്ല, അജിത്തിനൊപ്പമുള്ള ലഡാക് റൈഡ് ചിത്രങ്ങളുമായി മഞ്ജു വാര്യർ

നിങ്ങൾ സ്വയം ഉപേക്ഷിക്കുന്നതുവരെ യാത്ര സാഹസികമാകില്ല, അജിത്തിനൊപ്പമുള്ള ലഡാക് റൈഡ് ചിത്രങ്ങളുമായി മഞ്ജു വാര്യർ

അജിത്തിന്റെ ‘തുനിവ്’ എന്ന ചിത്രമാണ് മഞ്ജു വാര്യരുടേതായി അണിയറയിൽ ഒരുങ്ങുന്ന തമിഴ് ചിത്രം. സിനിമയുടെ ഭാ​ഗമായി അജിത്തിനൊപ്പം ബൈക്കിൽ ലഡാക്കിലേക്ക് പോയ മഞ്ജുവിന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ ആ ഓർമ്മകൾ ഒന്നുകൂടി പങ്കുവയ്ക്കുകയാണ് താരം.

‘നിങ്ങൾ സ്വയം ഉപേക്ഷിക്കുന്നതുവരെ യാത്ര സാഹസികമാകില്ല’, എന്ന് കുറിച്ചു കൊണ്ടാണ് മഞ്ജു വാര്യർ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങളിൽ അജിത്തിനെയും കാണാം. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി രം​ഗത്തെത്തിയത്. ‘ജീവിതം ഒന്നേ ഉള്ളു…സ്വർഗ്ഗവുമില്ല നരകവും ഇല്ല, മഞ്ജു നിന്നെ ഓർത്ത് അഭിമാനിക്കുന്നു, നിങ്ങളുടെ ജീവിതത്തിൽ ചെയ്ത മഹത്തായ കാര്യങ്ങളിൽ ഒന്ന്’, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

വലിമൈയുടെ വിജയത്തിന് ശേഷം എച്ച് വിനോദിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് ‘തുനിവ്’. എകെ 61 എന്ന താൽകാലികമായി പേര് നൽകിയിരുന്ന ചിത്രത്തിന്റെ ടൈറ്റിൽ അടുത്തിടെ ആണ് പ്രഖ്യാപിച്ചത്. ഒരു കവര്‍ച്ചയെ അടിസ്ഥാനമാക്കി കഥ പറയുന്ന ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. എച്ച് വിനോദിന്റേത് തന്നെയാണ് തിരക്കഥയും. വെട്രിമാരൻ ചിത്രം അസുരന് ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാകും ഇത്. ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മാണം. അതേസമയം, ചിത്രത്തിന്റെ ഒടിടി അവകാശം റെക്കോർഡ് തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നത്. നെറ്റ്‍ഫ്ലിക്സിലായിരിക്കും ചിത്രം സ്‍ട്രീം ചെയ്യുക.

Continue Reading
You may also like...

More in Actress

Trending

Recent

To Top