Connect with us

സൈബർ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തം, നൂറ് പേരോ ഇരുന്നൂറ് പേരോ കമന്റിടാൻ കാണൂ. അവർ മാത്രമാണ് ദിലീപിന്റെ സിനിമകൾ കാണാൻ ഉണ്ടാകൂ…ഭാവന തകർന്ന് പോയിട്ടില്ല, അവളോട് ഫോണിൽ സംസാരിച്ചപ്പോൾ പറഞ്ഞത്; വെളിപ്പെടുത്തലുമായി ഭാഗ്യലക്ഷ്മി

Actress

സൈബർ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തം, നൂറ് പേരോ ഇരുന്നൂറ് പേരോ കമന്റിടാൻ കാണൂ. അവർ മാത്രമാണ് ദിലീപിന്റെ സിനിമകൾ കാണാൻ ഉണ്ടാകൂ…ഭാവന തകർന്ന് പോയിട്ടില്ല, അവളോട് ഫോണിൽ സംസാരിച്ചപ്പോൾ പറഞ്ഞത്; വെളിപ്പെടുത്തലുമായി ഭാഗ്യലക്ഷ്മി

സൈബർ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തം, നൂറ് പേരോ ഇരുന്നൂറ് പേരോ കമന്റിടാൻ കാണൂ. അവർ മാത്രമാണ് ദിലീപിന്റെ സിനിമകൾ കാണാൻ ഉണ്ടാകൂ…ഭാവന തകർന്ന് പോയിട്ടില്ല, അവളോട് ഫോണിൽ സംസാരിച്ചപ്പോൾ പറഞ്ഞത്; വെളിപ്പെടുത്തലുമായി ഭാഗ്യലക്ഷ്മി

ഭാവനയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം നടന്നിരുന്നു. ദുബായിയിൽ ഗോൾഡൻ വിസ സ്വീകരിക്കാനെത്തിയപ്പോൾ ഭാവന ധരിച്ച വസ്ത്രത്തിനെതിരെയാണ് ചിലർ രംഗത്തെത്തിയത്. ടോപ്പിനിടയിൽ ഭാവന വസ്ത്രം ധരിച്ചില്ലെന്നതാണ് ആക്ഷേപം. ഇതിനെതിരെ നടിയും രംഗത്തെത്തിയിരുന്നു. ടോപിന് താഴെ ധരിച്ചിരിക്കുന്നത് ശരീരത്തിന്റെ നിറമുള്ള വസ്ത്രമാണെന്നും അതും പുതിയ ടോപ്പിന്റെ ഭാഗം തന്നെയാണെന്നും ഭാവന വ്യക്തമാക്കിയിരുന്നു.

സൈബർ ആക്രമണങ്ങൾ കൊണ്ട് ഭാവനയെ തകർക്കാമെന്ന് കരുതേണ്ടെന്നാണ് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി പറയുന്നത്. കിട്ടുന്ന അവസരത്തിൽ അവളെ മാനസികമായി താഴ്ത്തി നീയൊക്കെ ഇത്രയേ ഉള്ളൂ എന്ന് വരുത്താനുളള ശ്രമമാണ് നടക്കുന്നത്. എന്നാൽ ഇത്രയേ ഉള്ളൂ എന്നല്ല അവൾ ഉന്നതമായ മാനസികാവസ്ഥയിലും സ്ഥാനത്തും തന്നെയാണ് നിൽക്കുന്നത്. അവരോട് ആശങ്കപ്പെടാതിരിക്കൂ എന്ന് പറഞ്ഞ് നിരവധി ആണുങ്ങൾ അടക്കമാണ് എനിക്ക് സന്ദേശം അയച്ചതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ഒരു ചാനൽ ചർച്ചയിൽ ഭാഗ്യലക്ഷ്മി പറഞ്ഞത് ഇങ്ങനെയാണ്

‘ഭാവന ഒരു സാധാരണ പെൺകുട്ടിയല്ലേ, എല്ലാ കാര്യങ്ങളും വളരെ ഈസിയായി എടുക്കാൻ സാധിക്കണമെന്നില്ലല്ലോ, ചില സമയത്ത് അവരുടെ മൂട് വളരെ മോശമായിരിക്കും.സൈബർ ആക്രമണം ഉണ്ടാകുമ്പോൾ ചിലപ്പോൾ അത് വിട്ട് കളയാൻ തോന്നും. അന്ന് യുട്യൂബർക്കെതിരെ ഞാൻ പ്രതികരിച്ചപ്പോൾ പലരും ചോദിച്ചു എന്തിനായിരുന്നു അതെന്ന്.വിട്ടു കളഞ്ഞ് കൂടായിരുന്നോ,നിങ്ങൾ പ്രതികരിച്ചത് കൊണ്ടല്ലേ പലരും അറിഞ്ഞത് എന്നൊക്കെ ചോദിച്ചിരുന്നു’.

‘എന്നാൽ ചില സമയങ്ങളിൽ നമ്മൾക്ക് തോന്നും എന്തിനാണ് ഇങ്ങനെ മിണ്ടാതിരിക്കുന്നതെന്ന്. എന്നെ ഇഷ്ടപ്പെടുന്ന കുറച്ച് പേരുണ്ടല്ലോ അവർക്ക് വേണ്ടിയെങ്കിലും ഞാനൊരു വാക്ക് ഉച്ചരിക്കുന്നതാണ് നല്ലതെന്ന് തോന്നും. ഭാവനയ്ക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ ആരാണെന് നമ്മുക്ക് വളരെ വ്യക്തമാണ്’.

‘നൂറ് പേരോ ഇരുന്നൂറ് പേരോ ഒക്കെയെ കമന്റിടാൻ കാണൂ. അവർ തന്നെയെ ദിലീപിന്റെ സിനിമകൾ കാണാൻ ഉണ്ടാകൂ. അത് നമ്മുക്ക് അറിയാം. അവരെ സംബന്ധിച്ച് ഭാവനയെ ആക്രമിക്കാൻ ഈ വഴികളേ ഉള്ളൂ. മറ്റ് നിവൃത്തികൾ ഒന്നുമില്ല. നേരിട്ട് ചീത്തവിളിക്കാനും വീട്ടിൽ പോയി ബഹളം ഉണ്ടാക്കാനൊന്നും പറ്റില്ലല്ലോ’.

‘കിട്ടുന്ന അവസരത്തിൽ അവളെ മാനസികമായി താഴ്ത്തി നീയൊക്കെ ഇത്രയേ ഉള്ളൂ എന്ന് വരുത്താനുളള ശ്രമമാണ് നടക്കുന്നത്. എന്നാൽ ഇത്രയേ ഉള്ളൂ എന്നല്ല അവൾ ഉന്നതമായ മാനസികാവസ്ഥയിലും സ്ഥാനത്തും തന്നെയാണ് നിൽക്കുന്നത്. അവരോട് ആശങ്കപ്പെടാതിരിക്കൂ എന്ന് പറഞ്ഞ് നിരവധി ആണുങ്ങൾ അടക്കമാണ് എനിക്ക് മെസേജ് ഇട്ടത്. ചേച്ചി അവരോട് ടെൻഷനിക്കേണ്ട, ഇതിനിരട്ടി നമ്മൾ കൊടുക്കുന്നുണ്ടെന്ന് പറഞ്ഞാണ് മെസേജ് ഇട്ടത്’.

‘ഒരു സ്ത്രീ തന്നെ ഭാവനയ്ക്കെതിരെ പോസ്റ്റിടുകയാണ്. ഇതൊക്കെ ശരിക്കും മാനസിക രോഗമാണ്. സോഷ്യൽ മീഡിയയിൽ കൂടി ഇത്തരത്തിൽ പ്രതികരിക്കുന്നത് നേരിട്ട് പറയാനുള്ള ധൈര്യമില്ലാത്തത് കൊണ്ടാണ്. മുഖത്തോട് മുഖം നോക്കി ഇത്തരം കമന്റുകൾ പറയാൻ ചങ്കൂറ്റം വേണം. അത് അവർക്ക് ഇല്ല’.

‘ഭാവനയാകട്ടെ അല്ലെങ്കിൽ സൈബർ ആക്രമണം നേരിടുള്ള മറ്റ് സ്ത്രീകൾ ആവട്ടെ അവർ സ്ട്രോങ്ങാണ്. ഭാവനയുൾപ്പെടെ സൈബർ ആക്രമണം നേരിടുന്നവരോട് താൻ പറയാറുണ്ട്. നിങ്ങൾ സൈബർ ആക്രമണത്തിൽ തകരുമ്പോൾ അവർ വിചാരിച്ച കാര്യം നടക്കുകയാണല്ലോ’.

‘ഭാവന അങ്ങനെ അങ്ങ് തകർന്ന് പോയിട്ടൊന്നും ഇല്ല. അവളോട് ഫോണിൽ സംസാരിച്ചപ്പോൾ എനിക്ക് മനസിലാക്കാൻ സാധിച്ചത് അതാണ്. ‘ഞാൻ എനിക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ചു, അത് വസ്ത്രമാണെന്ന് ബുദ്ധിയുള്ള ആളുകൾക്ക് അറിയാം. എന്നിട്ടും അവർ അങ്ങനെയാണ് ചെയ്യുന്നതെങ്കിൽ അത് അവരുടെ വിവരമില്ലായ്മയും സംസ്കാരമില്ലായ്മയുണ്’,എന്നാണ് അവൾ എന്നോട് പറഞ്ഞത്. അത് തന്നെയാണ് ഞാനും വിശ്വിക്കുന്നത്’.

More in Actress

Trending

Recent

To Top