Connect with us

രാഷ്ട്രീയ മത പ്രമാണിയുടേയും മക്കൾക്കോ പേരക്കുട്ടികൾക്കോ തെരുവുനായയുടെ കടിയേറ്റ വാർത്ത ഇല്ല എന്നതാണോ ഈ വിഷയത്തെ ഗൗരവമായി കാണാത്തത്? രൂക്ഷവിമര്‍ശനവുമായി നടി ശ്രീയ രമേഷ്

Malayalam

രാഷ്ട്രീയ മത പ്രമാണിയുടേയും മക്കൾക്കോ പേരക്കുട്ടികൾക്കോ തെരുവുനായയുടെ കടിയേറ്റ വാർത്ത ഇല്ല എന്നതാണോ ഈ വിഷയത്തെ ഗൗരവമായി കാണാത്തത്? രൂക്ഷവിമര്‍ശനവുമായി നടി ശ്രീയ രമേഷ്

രാഷ്ട്രീയ മത പ്രമാണിയുടേയും മക്കൾക്കോ പേരക്കുട്ടികൾക്കോ തെരുവുനായയുടെ കടിയേറ്റ വാർത്ത ഇല്ല എന്നതാണോ ഈ വിഷയത്തെ ഗൗരവമായി കാണാത്തത്? രൂക്ഷവിമര്‍ശനവുമായി നടി ശ്രീയ രമേഷ്

തെരുവുനായ ആക്രമണം സംബന്ധിച്ച് ഫലപ്രദമായ നടപടിയെടുക്കാൻ സാധിക്കുന്നല്ല എന്നതിൽ സർക്കാരിനെതിരെ രോഷം പുകയുകയാണ്. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരിഹാരമുണ്ടാകാത്തതില്‍ പ്രതിഷേധ പോസ്റ്റുമായി നടി ശ്രീയ രമേഷ്. തെരുവുനായ വിഷയത്തില്‍ കേന്ദ്രമോ കേരളമോ പഞ്ചായത്തോ ഉത്തരവാദികള്‍ ആരായാലും ഇനിയെങ്കിലും മലയാളികള്‍ പ്രതികരിയ്ക്കുവാന്‍ തയ്യാറാകണമെന്നാണ് ശ്രീയ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്.

മേനക ഗാന്ധിയെയോ അവരെപ്പോലുള്ള വളരെ കുറച്ച് പേരുടെ കൂട്ടരെയോ കേരളത്തിലെ ജനങ്ങളുടെ ജീവനു ഭീഷണിയാകുന്ന തെരുവുനായ വിഷയത്തില്‍ ഇടപെടാാന്‍ ഇനിയും അനുവദിക്കുന്നത് എന്തിനാണെന്നും ശ്രീയ ചോദിക്കുന്നു.

ശ്രീയ രമേഷിന്റെ കുറിപ്പ്:

ഏറെ സങ്കടവും രോഷവും കൊണ്ടാണ് ഇങ്ങിനെ ഒരു പോസ്റ്റ് ഇടേണ്ടി വരുന്നത്. ഈ ഓണക്കാലത്ത് വരുന്ന വാർത്തകളിൽ പിഞ്ചുകുട്ടികൾ പോലും നായ്ക്കളുടെ ആക്രമണത്തെ തുടർന്ന് റാബിസ് വന്ന് മരിച്ച വാർത്തകൾ. പലർക്കും നൽകിയ വാക്സിൻ ഗുണനിലവാരം ഇല്ലാ എന്ന ആക്ഷേപം വേറെ. പലരും ഉത്തരവാദിത്വം നിർവ്വഹിക്കാതെയും തെരുവ് നായ്ക്കളുടെ പ്രജനന നിയന്ത്രണത്തിന്റെ മറവിൽ ഫണ്ട് അടിച്ചു മാറ്റുമ്പോഴും ജനത്തിന് ജീവൻ നഷ്ടപ്പെടുന്നു.

തെരുവു പട്ടി വിഷയത്തിൽ കേന്ദ്രമോ കേരളമോ പഞ്ചായത്തോ ഉത്തരവാദികൾ ആരായാലും രാഷ്ട്രീയ കാപ്സ്യൂൾ ലഹരിയിൽ പ്രതികരണ ശേഷി നഷ്ടപ്പെട്ട മലയാളികൾ ഇനിയെങ്കിലും തെരുവുപട്ടി വിഷയത്തിൽ പ്രതികരിയ്ക്കുവാൻ തയ്യാറാകുക. ഇനി എത്ര പേപ്പട്ടി വിഷബാധയാൽ കുട്ടികൾ ഉൾപ്പെടെ മനുഷ്യരുടെ മരണം നടന്നാൽ ഇവിടത്തെ ഭരണകൂടങ്ങൾ കണ്ണ് തുറക്കും? ഒരു രാഷ്ട്രീയ / മത പ്രമാണിയുടേയും മക്കൾക്കോ പേരക്കുട്ടികൾക്കോ തെരുവുനായയുടെ കടിയേറ്റ വാർത്ത ഇല്ല എന്നതാണോ വിഷയത്തെ ഗൗരവമായി കാണാത്തത്?

അതോ റാബിസ് വാക്സിൻ മാഫിയ നിങ്ങൾക്ക് വേണ്ടപ്പെട്ടവരോ? ജനത്തിന് മറുപടി തരൂ. ജനപ്രതിനിധികളേ നിങ്ങൾക്ക് അധികാരം ചാർത്തി തന്ന സാധാരണക്കാരാണ് ഇവിടെ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ദുരിതം അനുഭവിക്കുന്നത്.കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെ ഏറെ ബുദ്ധിമുട്ടി ഇരുചക്ര വാഹനം ഓടിക്കുന്ന ഒരു പാട് പേർ തെരുവുപട്ടികളുടെ ആക്രമണത്തിൽ അപകടത്തിൽ പെടുന്നുണ്ട്.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്ന പ്രാഥമിക ഉത്തരവാദിത്വം നിർവ്വഹിക്കുവാൻ ഓരോ ജനപ്രതിനിധിക്കും ഉത്തരവാദിത്വം ഉണ്ട് എന്ന് ഓർമ്മപ്പെടുത്തേണ്ടി വരുന്നതിൽ വലിയ വിഷമം ഉണ്ട്. പക്ഷെ പറയാതെ നിവൃത്തിയില്ല. സഹികെട്ടു. തെരുവുനായ്ക്കളുടെ ദംഷ്ട്രകളിലേക്ക് പിഞ്ചുകുഞ്ഞുങ്ങളുടെ ജീവൻ പോലും എറിഞ്ഞു കൊടുത്ത് ആരെയാണ് നിങ്ങൾ തൃപ്തിപ്പെടുത്തുന്നത് ?

More in Malayalam

Trending

Recent

To Top