Connect with us

‘ആഹാ’ സിനിമയുടെ പ്രിന്റ് ഫെയ്‌സ്ബുക്ക് അടക്കമുള്ള മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് ചിത്രത്തിന്റെ സംവിധായകന്‍; പരാതിയുമായി നിര്‍മാതാവ്, കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ്

Malayalam

ഇന്ദ്രജിത്ത് സുകുമാരനെ കേന്ദ്ര കഥാപാത്രമാക്കി 2021ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘ആഹാ’. ഇപ്പോഴിതാ ഈ സിനിമയുടെ സംവിധായകനെതിരെ രംഗത്തെത്തിയിരിക്കുകയാണ് അതേ സിനിമയുടെ നിര്‍മാതാവ്. അദ്ദേഹം നല്‍കിയ പരാതിയില്‍ പൊലീസ് സംവിധായകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

സിനിമയുടെ സംവിധായകന്‍ ബിപിന്‍ പോള്‍ സാമുവലിനെതിരെ നിര്‍മാതാവ് പ്രേം അബ്രഹാമാണ് പരാതി നല്‍കിയത്. ചിത്രത്തിന്റെ കോപ്പി റൈറ്റ് വിഷയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കേസായിരിക്കുന്നത്. ചിത്രത്തിന്റെ പ്രിന്റ് സംവിധായകന്‍ സാമൂഹിക മാധ്യമങ്ങള്‍ വഴിയും മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയും പ്രചരിപ്പിച്ചതായും ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് തനിക്ക് ഉണ്ടാക്കിത്തീര്‍ത്തതെന്നും നിര്‍മാതാവ് പരാതിയില്‍ പറയുന്നു.

കോപ്പിറൈറ്റ്‌സ് ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പ്രിന്റ് സംവിധായകന്‍ വ്യാപകമായി ഫെയ്‌സ്ബുക്ക് അടക്കമുള്ള മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിയമ വിരുദ്ധമായാണ് ലിങ്ക് പ്രചരിപ്പിച്ചിരിക്കുന്നതെന്നും സംവിധായകന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് അടക്കമുള്ളവ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് വ്യക്തമാക്കി. ഇന്ദ്രജിത്ത് സുകുമാരനെ കേന്ദ്ര കഥാപാത്രമാക്കിയാണ് ആഹാ സിനിമ പുറത്തിറങ്ങിയത്. മനോജ് കെ ജയന്‍, അശ്വിന്‍ കുമാര്‍, ശാന്തി ബാലചന്ദ്രന്‍, അമിത് ചക്കാലക്കല്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top