Actress
കേക്ക് മുറിച്ച് ആഘോഷിച്ചു, സെറ്റില്‍ സദ്യയും ഒരുക്കി,ഷാജി കൈലാസിന്റെ ‘കാപ്പ’ സെറ്റില്‍ പിറന്നാള്‍ ആഘോഷിച്ച് അപര്‍ണ ബാലമുരളി
കേക്ക് മുറിച്ച് ആഘോഷിച്ചു, സെറ്റില്‍ സദ്യയും ഒരുക്കി,ഷാജി കൈലാസിന്റെ ‘കാപ്പ’ സെറ്റില്‍ പിറന്നാള്‍ ആഘോഷിച്ച് അപര്‍ണ ബാലമുരളി
കഴിഞ്ഞ ദിവസമായിരുന്നു നടി അപര്‍ണ ബാലമുരളിയുടെ ജന്മദിനം.സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുമായി നിരവധി പേരാണ് ആശംസകൾ അറിയിച്ച് എത്തിയത്. പുതിയ ചിത്രമായ കാപ്പയുടെ സെറ്റില്‍ വെച്ചാണ് നടി പിറന്നാൾ ആഘോഷിച്ചത്
അപർണയുടെ ജന്മദിനമാണെന്ന് അറിഞ്ഞതോടെ നിർമ്മാതാക്കളായ ജിനു വി എബ്രഹാമിന്റെയും ഡോൾവിന്റെയും നേതൃത്വത്തില്‍ ലളിതമായ ആഘോഷം സംഘടിപ്പിക്കുകയായിരുന്നു. കേക്ക് മുറിക്കലിനൊപ്പം സെറ്റില്‍ സദ്യയും ഒരുക്കിയിരുന്നു. ശംഖുമുഖം കടപ്പുറത്തിനടുത്തുള്ള ഒരു വലിയ ബംഗ്ളാവിലായിരുന്നു ആഘോഷ പരിപാടികള്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെയായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നു വന്നത്.
പൃഥ്വിരാജിന്റെ നായികയാണ് ചിത്രത്തില്‍ അപര്‍ണ. കൊട്ട മധു എന്ന ഗുണ്ടാനേതാവായാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നത്. കടുവ നേടിയ വിജയത്തിനു ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ജി ആര് ഇന്ദുഗോപന്റെ ശംഖുമുഖി എന്ന നോവെല്ലയെ ആസ്പദമാക്കിയാണ് ഷാജി കൈലാസ് ചിത്രമൊരുക്കുന്നത്. ഇന്ദുഗോപന് തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥ പറയുന്ന നോവെല്ലയാണ് ശംഖുമുഖി. 2021ല്‍ ചിത്രം പ്രഖ്യാപിച്ച സമയത്ത് വേണു സംവിധാനം ചെയ്യുമെന്ന് അറിയിച്ചിരുന്ന പ്രോജക്റ്റ് ആണിത്. പിന്നീട് ഇത് ഷാജി കൈലാസിലേക്ക് എത്തുകയായിരുന്നു.
ആസിഫ് അലി, അന്ന ബെന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മറ്റ് അറുപതോളം അഭിനേതാക്കളും വിവിധ കഥാപാത്രങ്ങളായി എത്തും. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. തിരുവനന്തപുരം തന്നെയാവും സിനിമയുടെയും പശ്ചാത്തലം. ഛായാഗ്രഹണം സാനു ജോണ്‍ വര്‍ഗീസ് ആണ്. എഡിറ്റിംഗ് മഹേഷ് നാരായണന്. സംഗീതം ജസ്റ്റിന് വര്‍ഗീസ്. കലാസംവിധാനം ദിലീപ് നാഥ്. വസ്ത്രാലങ്കാരം സമീറ സനീഷ്. ചമയം റോണക്സ് സേവ്യര്‍. സ്റ്റില്‍സ് ഹരി തിരുമല. പ്രൊഡക്ഷന്‍ കണ്ട്രോളര് സഞ്ജു വൈക്കം, അനില്‍ മാത്യു. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്. പിആര്‍ഒ വാഴൂര്‍ ജോസ്.
