താരപുത്രി എന്നതിലുപരി മലയാള സിനിമയിൽ പ്രശസ്ത നടിമാരിലൊരാള്‍ കൂടിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായ അഹാനയ്ക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. ഇപ്പോഴിതാ സംവിധാനമാണോ അഭിനയമാണോ കൂടുതല്‍ ആസ്വദിക്കുന്നത് എന്ന് ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് അഹാന.
ഇതിനുള്ള എന്റെ മറുപടി അഭിനയം എന്ന് തന്നെയാണ്. പക്ഷേ, നല്ലൊരു ചിത്രം സംവിധാനം ചെയ്യണമെന്ന ആഗ്രഹവും മനസിലുണ്ട്.ഭാവിയില്‍ നായികയായും സംവിധായികയായും അറിയപ്പെട്ടേക്കാം. പൃഥ്വിരാജ് അതിനൊരു ഉത്തമ ഉദാഹരണമല്ലേ. അദ്ദേഹം അഭിനയിക്കുന്നു, സംവിധാനം ചെയ്യുന്നു, നിര്‍മിക്കുന്നു. കുറച്ച് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ തിരക്കുള്ള നടിയായും സംവിധായികയായും മാറണമെന്നാണ് ആഗ്രഹം. ഇതിലെല്ലാമുപരി സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാന്‍ സാധിക്കണം. അഹാന കൂട്ടിച്ചേര്‍ത്തു.
അഭിലാഷ് സുധീഷ് സംവിധാനം ചെയ്ത ‘മി മൈസെല്‍ഫ് ആന്റ് ഐ’ എന്ന വെബ്സീരീസിലാണ് അഹാന ഇപ്പോൾ അഭിനയിക്കുന്നത്. ‘തോന്നല്‍’ എന്ന മ്യൂസിക്കൽ വീഡിയോ അഹാന കൃഷ്ണ സംവിധാനം ചെയ്തിരുന്നു. തന്റെ ആദ്യ സംവിധാന സംരംഭമായ തോന്നലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും അഹാന തന്നെയാണ്. ഒരു ഷെഫിന്റെ വേഷത്തിലാണ് അഹാന എത്തിയത്.
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...
കഴിഞ്ഞ ദിവസമായിരുന്നു സിനിമയില്‍ ലഹരി ഉപയോഗമുണ്ടെന്നും അത് ഉപയോഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്നും നടി വിൻസി അലോഷ്യസ് തുറന്ന് പറഞ്ഞത്. ഇപ്പോഴിതാ നടിയ്ക്ക്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...