Actress
മധുവിധു കാലമല്ലേ… മധുരയ്ക്ക് പോയതല്ലെ, സാനിയ ഡാൻസ് ചെയ്ത് തിമിർത്തു, വീഡിയോ കണ്ടവർ വീണ്ടും വീണ്ടും കാണുന്നു
മധുവിധു കാലമല്ലേ… മധുരയ്ക്ക് പോയതല്ലെ, സാനിയ ഡാൻസ് ചെയ്ത് തിമിർത്തു, വീഡിയോ കണ്ടവർ വീണ്ടും വീണ്ടും കാണുന്നു
Published on

അഭിനയത്തിനൊപ്പം യുവനടി സാനിയ അയ്യപ്പന്റെ നൃത്തത്തിനും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ തകർപ്പൻ പ്രകടനവുമായി എത്തിയിരിക്കുകയാണ് നടി. സാനിയയും സുഹൃത്ത് ഷമാസും ചേർന്നുള്ള പ്രകടനമാണ് ഇപ്പോൾ വൈറലാകുന്നത്. ‘ഗ്രാമഫോൺ’ എന്ന ചിത്രത്തിലെ ‘പൈക്കുറുമ്പിയെ മേയ്ക്കും’ എന്നു തുടങ്ങുന്ന ഗാനത്തിനാണ് ഇരുവരും ചുവടുവച്ചിരിക്കുന്നത്. മധുവിധു കാലമല്ലേ… മധുരയ്ക്ക് പോയതല്ലെ എന്ന ഭാഗമാണ് ഇവർ ഡാൻസിനായി തിരഞ്ഞെടുത്തത്.
തമിഴ് നടൻ മാധവൻ, നടി നവ്യ നായർ തുടങ്ങിയ താരങ്ങളും നിരവധി ആരാധകരുമാണ് സാനിയയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്. നൃത്ത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ താരം സിനിമയിൽ സജീവമായപ്പോഴും ഡാൻസിലൂടെ ആരാധകരുടെ മനം കവരാറുണ്ട്. ഡാൻസ് വിഡിയോകൾ ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും പങ്കുവച്ചാണ് സാനിയ പ്രകടനങ്ങൾ ആരാധകരിലേക്കെത്തിക്കുന്നത്.
actress
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രിയ. ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെയാണ് ലക്ഷ്മി പ്രിയയെ പ്രേക്ഷകർ അടുത്തറിയുന്നത്. ഗ്രാന്റ്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...