ഇൻഡസ്ട്രിയിൽ നിന്നും വിവാഹം കഴിച്ചിട്ടുള്ള 99.9 ശതമാനം പേരുടേയും ദാമ്പത്യം വിജയിച്ചിട്ടില്ല, എന്റേതും പ്രണയവിവാഹമായിരുന്നു… അമ്മയുടെ എതിർപ്പിന്റെ കാരണം ഇതായിരുന്നു… വിവാഹമോചന വർത്തയ്ക്കിടെ അനുശ്രീയുടെ മറുപടി ഞെട്ടിച്ചു, ഇരുവരും വേർപിരിഞ്ഞോ?
ഇൻഡസ്ട്രിയിൽ നിന്നും വിവാഹം കഴിച്ചിട്ടുള്ള 99.9 ശതമാനം പേരുടേയും ദാമ്പത്യം വിജയിച്ചിട്ടില്ല, എന്റേതും പ്രണയവിവാഹമായിരുന്നു… അമ്മയുടെ എതിർപ്പിന്റെ കാരണം ഇതായിരുന്നു… വിവാഹമോചന വർത്തയ്ക്കിടെ അനുശ്രീയുടെ മറുപടി ഞെട്ടിച്ചു, ഇരുവരും വേർപിരിഞ്ഞോ?
ഇൻഡസ്ട്രിയിൽ നിന്നും വിവാഹം കഴിച്ചിട്ടുള്ള 99.9 ശതമാനം പേരുടേയും ദാമ്പത്യം വിജയിച്ചിട്ടില്ല, എന്റേതും പ്രണയവിവാഹമായിരുന്നു… അമ്മയുടെ എതിർപ്പിന്റെ കാരണം ഇതായിരുന്നു… വിവാഹമോചന വർത്തയ്ക്കിടെ അനുശ്രീയുടെ മറുപടി ഞെട്ടിച്ചു, ഇരുവരും വേർപിരിഞ്ഞോ?
സീരിയൽ മേഖലയിൽ കാമറാമാനായി പ്രവർത്തിക്കുന്ന വിഷ്ണു സന്തോഷിനെയാണ് നടി അനുശ്രീ വിവാഹം ചെയ്തത്. അടുത്തിടെയാണ് അനുശ്രീയ്ക്ക് ഒരു കുഞ്ഞ് പിറന്നത്. മകന് എത്തിയതിനെക്കുറിച്ചും അതിന് ശേഷമുള്ള വിശേഷങ്ങളുമെല്ലാം താരം സോഷ്യല്‍മീഡിയയിലൂടെയായി പങ്കുവെച്ചിരുന്നു.
ഡിവോഴ്സിനെക്കുറിച്ച് പറഞ്ഞുള്ള അനുശ്രീയുടെ പോസ്റ്റും വലിയ രീതിയിൽ അടുത്തിടെ ചര്‍ച്ചയായിരുന്നു. സന്തോഷകരമല്ലാത്ത വിവാഹജീവിതം ദുരന്തമാണ്. സ്നേഹത്തെക്കുറിച്ച് കുട്ടികള്‍ക്ക് മോശമായി പറഞ്ഞുകൊടുക്കുന്നത് തെറ്റാണ്. വിവാഹമോചനം കാരണം ആരും ഇതുവരെ മരിച്ചിട്ടില്ലെന്നുമുള്ള കുറിപ്പായിരുന്നു ചര്‍ച്ചയായി മാറിയത്. വൈറലായി മാറിയതോടെ താരം പോസ്റ്റ് ഒഴിവാക്കിയിരുന്നു.
ഇപ്പോഴിത ഫ്ലവേഴ്സ് ഒരു കോടിയിൽ മത്സരാർഥിയായി എത്തിയപ്പോൾ വിവാഹ ജീവിതത്തെ കുറിച്ച് പറയുന്ന അനുശ്രീയുടെ വീഡിയോയാണ് വൈറലാകുന്നത്.
ഇൻഡസ്ട്രിയിൽ നിന്നും വിവാഹം കഴിച്ചിട്ടുള്ള 99.9 ശതമാനം പേരുടേയും ദാമ്പത്യം വിജയിച്ചിട്ടില്ലെന്നാണ് അനുശ്രീ ശ്രീകണ്ഠൻ നായരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറയുന്നത്. ‘ഇൻഡസ്ട്രിയിൽ നിന്നും വിവാഹം കഴിച്ചിട്ടുള്ള 99.9 ശതമാനം പേരുടേയും ദാമ്പത്യം വിജയിച്ചിട്ടില്ല. എന്റേതും പ്രണയവിവാഹമായിരുന്നു.’ ‘ഇൻഡസ്ട്രിയിൽ നിന്നും ജീവിതപങ്കാളിയെ കണ്ടെത്തിയതിനാലാണ് അമ്മയ്ക്ക് എതിർപ്പ് വന്നത്. അമ്മ എന്നേലും ഒരിക്കൽ തിരിച്ച് വിളിച്ച് എന്നെ സ്വീകരിക്കുമെന്ന് ഉറപ്പായിരുന്നു’ അനുശ്രീ പറഞ്ഞു.
കുഞ്ഞ് പിറന്നശേഷമാണ് അനുശ്രീയുടെ അമ്മയും ബന്ധുക്കളും താരത്തോടുള്ള പിണക്കം മറന്ന് അനുശ്രീയെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയത്. ഇപ്പോൾ കുഞ്ഞുമൊത്ത് അമ്മയോടൊപ്പമാണ് അനുശ്രീയുടെ താമസം. കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിൽ പങ്കെടുക്കാനും അനുശ്രീയുടെ ഭർത്താവ് വിഷ്ണു സന്തോഷ് വന്നിരുന്നില്ല. ഇതോടെയാണ് താരത്തിന്റെ വിവാഹ മോചന വാർത്തയ്ക്ക് ആക്കം കൂടിയത്.
2005 മുതൽ അഭിനയ രംഗത്ത് സജീവമായ അനുശ്രീ ഇതുവരെ അമ്പതോളം സീരിയലുകളിൽ അഭിനയിച്ചുകഴിഞ്ഞു. ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിൽ ആൺകുട്ടിയായി വേഷമിട്ടുകൊണ്ടാണ് മിനി സ്ക്രീനിന്റെ ഇഷ്ടം അനുശ്രീ നേടുന്നത്.
ശ്രീമഹാഭാഗവതം, പാദസരം, ഏഴുരാത്രികൾ, അമല, അരയന്നങ്ങളുടെ വീട്, മഞ്ഞിൽ വിരിഞ്ഞപൂവ് തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളും അനുശ്രീയ്ക്ക് ഏറെ പ്രേക്ഷകശ്രദ്ധ നേടികൊടുത്തവയാണ്. സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന പൂക്കാലം വരവായി എന്ന പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കെയാണ് താരം വിവാഹിതയായത്.
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്പം വൈകിയാണെങ്കിലും...
നയൻതാരയുടേതായി പുറത്തിറങ്ങിയ ഡോക്യുമെന്ററിയാണ് നയൻതാര: ബി യോണ്ട് ദ് ഫെയ്റിടെയ്ൽ. നേരത്തെ തന്നെ ചിത്രം വിവാദങ്ങളിൽ പെട്ടിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ ചന്ദ്രമുഖി...
തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് മീന. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. ഇന്നും സിനിമകളിൽ സജീവമായി...
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...
മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും നിരവധി കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരമാണ് സീനത്ത്. നാടകത്തിലൂടെ അഭിനയ ലോകത്തിലേയ്ക്ക് എത്തിയ താരം 1978 ൽ ‘ചുവന്ന വിത്തുകൾ’...