Connect with us

പ്രിയതമയുടെ നെറ്റിയിൽ ചുംബിച്ച് വിഘ്‍നേശ് ശിവൻ! ബാഴ്സലോണയില്‍ നിന്നുള്ള ഏറ്റവും പുതിയ ചിത്രം പുറത്ത്, അവധിയാഘോഷം പൊടിപൊടിച്ച് താരദമ്പതികൾ

Social Media

പ്രിയതമയുടെ നെറ്റിയിൽ ചുംബിച്ച് വിഘ്‍നേശ് ശിവൻ! ബാഴ്സലോണയില്‍ നിന്നുള്ള ഏറ്റവും പുതിയ ചിത്രം പുറത്ത്, അവധിയാഘോഷം പൊടിപൊടിച്ച് താരദമ്പതികൾ

പ്രിയതമയുടെ നെറ്റിയിൽ ചുംബിച്ച് വിഘ്‍നേശ് ശിവൻ! ബാഴ്സലോണയില്‍ നിന്നുള്ള ഏറ്റവും പുതിയ ചിത്രം പുറത്ത്, അവധിയാഘോഷം പൊടിപൊടിച്ച് താരദമ്പതികൾ

ബാഴ്സലോണയില്‍ അവധിയാഘോഷിക്കുകയാണ് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതിമാരായ വിഘ്‍നേശ് ശിവനും നയൻതാരയും. ഇപ്പോഴിതാ ബാഴ്സലോണയില്‍ നിന്നുള്ള പുതിയ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് വിഘ്‍നേശ് ശിവൻ. പ്രിയതമയുടെ നെറ്റിയിൽ ചുംബിക്കുന്ന ഫോട്ടോയാണ്
പുറത്തുവിട്ടത്. കഴിഞ്ഞ ദിവസങ്ങളിലും നയൻതാരയുടെ നിരവധി ചിത്രങ്ങൾ വിഘ്‌നേശ് പങ്കിട്ടിരുന്നു

മൂന്ന് ദിവസം മുൻപാണ് സ്പെയിനിലേക്ക് ഇരുവരും പറന്നത്. “തുടർച്ചയായ ജോലികൾക്കുശേഷം ഞങ്ങൾ ഞങ്ങൾക്കായി കുറച്ചുസമയമെടുക്കുന്നു. ബാഴ്സലോണ, ഇതാ ഞങ്ങൾ വരുന്നു,” എന്നാണ് യാത്രയ്ക്കിടയിൽ പകർത്തിയ ചിത്രങ്ങൾ ഷെയർ ചെയ്തു കൊണ്ട് വിഘ്നേഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ജൂൺ 9 നാണ് നയൻതാരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്. ചെന്നൈയ്ക്ക് പുറത്തുള്ള മഹാബലിപുരത്ത് വെച്ച്‌ ഇരുവരും വിവാഹ ചടങ്ങുകൾ നടത്തിയിരുന്നു. രജനീകാന്തും ഷാരൂഖ് ഖാനും അജിത്ത് കുമാറും വിജയ്‍യും സൂര്യയുമടക്കം പ്രമുഖ താരങ്ങളുടെ വലിയ നിര വിവാഹത്തിനും പിന്നീട് നടന്ന വിരുന്നിനും എത്തിയിരുന്നു. ആ താരനിര പോലെ പകിട്ടേറിയതായിരുന്നു വിരുന്നുമേശയും. കേരള, തമിഴ് വിഭവങ്ങളുടെ വ്യത്യസ്തമായ രുചിക്കൂട്ട് അതിഥികള്‍ക്ക് നവ്യാനുഭവമായി. വിഘ്നേശിന് വിവാഹ സമ്മാനമായി 20 കോടിയുടെ ബംഗ്ലാവാണ് നയന്‍താര നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിവാഹപ്പിറ്റേന്ന് ഇരുവരും തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയിരുന്നു. ഏഴ് വര്‍ഷത്തെ പ്രണയത്തിന് തുടര്‍ച്ചയാണ് നയന്‍താരയുടെയും വിഘ്നേശ് ശിവന്റെയും വിവാഹം.

അതേസമയം, നയൻതാര- വിഘ്നേഷ് ശിവൻ വിവാഹം ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ‘നയൻതാര: ബിയോണ്ട് ദി ഫെയറിടെയ്ൽ’ എന്ന ഡോക്യുമെന്ററി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുക.

Continue Reading
You may also like...

More in Social Media

Trending