Actress
എന്റെ കല്യാണ ഒരുക്കങ്ങൾ ഇവിടെ തുടങ്ങുന്നുവെന്ന് ശ്രീവിദ്യ, സ്റ്റാർ മാജിക് താരത്തിന് വിവാഹമോ?ആഭരണങ്ങൾ വാങ്ങിയ ശേഷം ആ രഹസ്യം പൊട്ടിച്ചു
എന്റെ കല്യാണ ഒരുക്കങ്ങൾ ഇവിടെ തുടങ്ങുന്നുവെന്ന് ശ്രീവിദ്യ, സ്റ്റാർ മാജിക് താരത്തിന് വിവാഹമോ?ആഭരണങ്ങൾ വാങ്ങിയ ശേഷം ആ രഹസ്യം പൊട്ടിച്ചു
സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് ശ്രീവിദ്യ പ്രേക്ഷകർക്കിടയിൽ സുപരിചിതയായത്. നിഷ്കളങ്കമായ സംസാര രീതിയും പ്രശസ്തമായ കാസർകോടൻ ഭാഷാ ശൈലിയുമാണ് താരത്തിന് ഇത്രയും ആരാധകരെ സമ്മാനിച്ചത്. ചില സിനിമകളിലും ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്. വെബ് സീരിസിലും ശ്രീവിദ്യ സജീവമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ശ്രീവിദ്യയ്ക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്.
ശ്രീവിദ്യ പങ്കിടുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ നടി പങ്കുവെച്ച പുത്തൻ വിശേഷമാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ശ്രീവിദ്യ. യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോക്ക് താരം നൽകിയിരിക്കുന്ന അടിക്കുറിപ്പ് ‘ എന്റെ കല്യാണ ഒരുക്കങ്ങൾ ഇവിടെ തുടങ്ങുന്നു’ എന്നാണ്. സ്വർണാഭരണങ്ങൾ അണിഞ്ഞുള്ള കവർ ചിത്രവും വീഡിയോക്ക് നൽകി. ശ്രീവിദ്യ വിവാഹിതയാകാൻ പോവുകയാണെന്ന് കരുതിയ ആരാധകർക്ക് മുന്നിൽ ശ്രീവിദ്യ തന്നെ വീഡിയോയിൽ കാര്യങ്ങൾ വിശദീകരിച്ചു.
നടിയും സഹപ്രവർത്തകയുമായ അനുമോൾ പറഞ്ഞിട്ടാണ് ജ്വല്ലറിയിലെത്തിയതെന്നും. തന്റെ വിവാഹത്തിനായുള്ള സ്വർണം വാങ്ങി വയ്ക്കാനാണ് ഇവിടെ എത്തിയതെന്നും, എന്നാൽ വിവാഹം സംബന്ധിച്ചുള്ള കാര്യങ്ങളൊന്നും ആയിട്ടില്ലെന്നും താരം വ്യക്തമാക്കി. വിവാഹത്തിനുള്ള ആഭരണങ്ങളെല്ലാം വാങ്ങിയ ശേഷമായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
ഉടനെ കല്യാണം ഉള്ളത് കൊണ്ടല്ല, വിവാഹത്തിന് വേണ്ടി മുന്‍കരുതലായി സ്വര്‍ണം വാങ്ങി വെക്കാനുള്ള ശ്രമമാണെന്നായിരുന്നു വീഡിയോയുടെ അവസാനം താരം വ്യക്തമാക്കിയത്. ഇതോടെയാണ് ആരാധകർ ഏറെ രസകരമായ കമന്റുകളുമായി എത്തിയത്. നമ്മളെ ഒന്നു ട്രോളിയതാണല്ലേ എന്ന് ചിലർ ചോദിക്കുമ്പോൾ ചിന്നുവിന്റെ കല്യാണം കഴിഞ്ഞെന്ന് കരുതിയെന്ന് ആവലാതി പെടുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു.
