Actress
മേഘ്‌നയുമായി സൗഹൃദമുണ്ടോ? കോടതിയില്‍ വെച്ച് ഒരു തവണ കണ്ടിരുന്നു… അവസാനമായി ഒരു നോക്ക് കാണാനായാണ് പോയത്, പിന്നെ കണ്ടിട്ടില്ല; മേഘ്‌നയെക്കുറിച്ച് ഡിംപിൾ റോസ്; വീഡിയോ വീണ്ടും വൈറൽ
മേഘ്‌നയുമായി സൗഹൃദമുണ്ടോ? കോടതിയില്‍ വെച്ച് ഒരു തവണ കണ്ടിരുന്നു… അവസാനമായി ഒരു നോക്ക് കാണാനായാണ് പോയത്, പിന്നെ കണ്ടിട്ടില്ല; മേഘ്‌നയെക്കുറിച്ച് ഡിംപിൾ റോസ്; വീഡിയോ വീണ്ടും വൈറൽ
ചന്ദനമഴയെന്ന പരമ്പരയിലെ അമൃതയായി എത്തി മലയാളികുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന മേഘ്ന വിവാഹ മോചിതയായിഎന്നുള്ള വാർത്ത പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. മേഘ്നയെ വിവാഹം കഴിച്ചത് ഡിംപിള്‍ റോസിന്റെ സഹോദരനും ബിസിനസുകാരനുമായ ഡോണ്‍ ടോണിയാണ്.
ഒരു വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു. ഈ സംഭവം വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതികരണവുമായി ഡോണ്‍ എത്തിയിരുന്നു. നിയമപ്രകാരമായി തങ്ങള്‍ വേര്‍പിരിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മേഘ്‌നയുമായുള്ള വിവാഹത്തിന് ഒരു വര്‍ഷത്തെ ആയുസ്സേയുണ്ടായിരുന്നുള്ളൂവെന്നും എട്ടു മാസങ്ങള്‍ക്ക് മുൻപ് നിയമപരമായി വേര്‍പിരിഞ്ഞെന്നുമായിരുന്നു ഡോണ്‍ ഇതേ കുറിച്ച് പറഞ്ഞത്.മേഘ്‌നയുമായി വിവാഹമോചനം നേടിയതിന് പിന്നാലെയായാണ് ഡോണ്‍ ഡിവൈന് വിവാഹം ചെയ്തത്.
അടുത്ത സുഹൃത്തുക്കളായിരുന്നു ഡിംപിള്‍ റോസും മേഘ്‌ന വിന്‍സെന്റും. യൂട്യൂബ് ചാനലിലൂടെയായി കുടുംബത്തിലെ വിശേഷങ്ങളെല്ലാം ഡിംപിള്‍ പങ്കിടുന്നുണ്ടായിരുന്നു. ഇപ്പോഴിതാ ഡിവൈനൊപ്പമുള്ള ഡിംപിളിന്റെ ക്യു ആന്‍ഡ് എ വീഡിയോ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
മേഘ്‌നയുമായി സൗഹൃദം ഉണ്ടോയെന്ന ചോദ്യത്തിന് ഡിംപിള്‍ മറുപടിയേകിയിരുന്നു. സൗഹൃദമില്ല, മേഘ്‌നയെ പിന്നീട് കണ്ടിട്ടില്ല. കോടതിയില്‍ വെച്ച് ഒരു തവണ കണ്ടിരുന്നു. അവസാനമായി ഒരു നോക്ക് കാണാനായാണ് പോയത്. അന്ന് കണ്ടിരുന്നു. പിന്നെ കണ്ടിട്ടില്ല. ഇപ്പോള്‍ മേഘ്‌നയുമായി ഒരു സൗഹൃദവുമില്ല. സീരിയലും കണ്ടിട്ടില്ല. നേരത്തെ മോഘ്‌ന ജീവിതത്തിന്റെ ഭാഗമായിരുന്നു. ഇപ്പോള്‍ അത് കഴിഞ്ഞുവെന്നുമായിരുന്നു ഡിംപിള്‍ റോസ് പറഞ്ഞത്.
മേഘ്‌ന വീട്ടില്‍ നിന്നും പോയപ്പോള്‍ എന്താണ് തോന്നിയത്, ഇനി കണ്ടാല്‍ പഴയ സ്‌നേഹത്തോടെ സംസാരിക്കാനാവുമോയെന്നും ഒരാള്‍ ചോദിച്ചിരുന്നു. നാത്തൂനുമായുള്ള ക്യു&എയാണ് ഉദ്ദേശിച്ചത്. ഡിവൈന്റെ സാന്നിധ്യത്തിലും ഉത്തരം പറയാനാവുന്ന ചോദ്യമാണ് ഇതെന്നും ഡിംപിള്‍ വ്യക്തമാക്കിയിരുന്നു. നമ്മളുടെ വീട്ടിലേക്ക് നമ്മളൊരാളെ സ്വീകരിക്കുമ്പോള്‍ സ്‌നേഹത്തോടെ തന്നെയാണ് സ്വീകരിച്ചത്. ലൈഫ് ലോംഗ് കൂടെയുണ്ടാവുമെന്ന് കരുതിത്തന്നെയാണ് സ്വീകരിച്ചത്. ജീവിച്ച് തുടങ്ങുമ്പോള്‍ താളപ്പിഴകള്‍ വന്നാല്‍ അതുവരെയുണ്ടായിരുന്ന കാര്യങ്ങള്‍ മാറാം.
സന്തോഷമായാലും സമാധാനമായാലും എല്ലായിടത്തും ഡിംപിളുണ്ടാവും. ഈ വീട്ടിലെ സര്‍വ്വവ്യാപി, മരുമകള്‍ക്ക് ഒരു സ്ഥാനമില്ലെന്നൊക്കെ കാണുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്നായിരുന്നു ഡിംപിള്‍ പറഞ്ഞത്. ഡിവൈന് ഇതുവരെ അങ്ങനെയൊന്നും തോന്നിയിട്ടില്ല. ഒരു പ്രശ്‌നവുമില്ലാതെയാണ് ഞങ്ങള്‍ പോവുന്നത്. പേഴ്‌സണല്‍ കാര്യങ്ങള്‍ ചികഞ്ഞ് പോവുന്നയാളല്ല ഞങ്ങള്‍.
എന്തെങ്കിലും ചെയ്യാന്‍ എന്നെ ആരെയെങ്കിലും തള്ളിത്തരണം. ഡിവൈന്‍ അങ്ങനെയല്ല, എല്ലാം ഒറ്റയ്ക്ക് തന്നെ ചെയ്യും. ആരുടേയും സപ്പോര്‍ട്ടില്ലാതെ ഒരു കാര്യവും ചെയ്യാത്തയാളാണ് ഞാനെന്നായിരുന്നു ഡിംപിള്‍ പറഞ്ഞത്. എല്ലാകാര്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയും തികച്ചും ഇന്‍ഡിപ്പെന്‍ഡുമായ വ്യക്തിയാണ് ഡിവൈന്‍ എന്നും ഡിംപിള്‍ പറഞ്ഞിരുന്നു. ആള്‍ നല്ല ബോള്‍ഡാണ്, ഒത്തിരി നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.
ഇപ്പോഴത്തെ സ്റ്റാറ്റസ് സിംഗിളാണ്. ഇനിയൊരു വിവാഹമില്ലെന്നുമായിരുന്നു മേഘ്‌ന പറഞ്ഞത്. യൂട്യൂബ് ചാനലിലൂടെയായി മേഘ്‌നയും വിശേഷങ്ങള്‍ പങ്കിടാറുണ്ട്. പ്രതിസന്ധികളും ബുദ്ധിമുട്ടുകളുമെല്ലാം എല്ലാവരുടേയും ജീവിതത്തിലുണ്ടാവും. അതിനെ സന്തോഷത്തോടെയും ദു:ഖത്തോടെയും സ്വീകരിക്കുന്നത് നമ്മളായിരിക്കും. അവിടെ നിന്ന് എഴുന്നേറ്റ് വന്ന് ലൈഫുമായി മുന്നോട്ട് പോവുകയാണ് വേണ്ടതെന്നുമായിരുന്നു മേഘ്‌ന വിന്‍സെന്റ് പറഞ്ഞത്.
