അവതാരകയായും നടിയായും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് ആര്യ. ബിഗ്‌ബോസ് മലയാളം സീസണ്‍ രണ്ടിലൂടെയാണ് താരത്തിന്റെ ജീവിതത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രേക്ഷകര്‍ അറിയുന്നത്.
ബഡായ് ബംഗ്ലാവിലൂടെ ശ്രദ്ധേയായി മാറിയ ആര്യ ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ എത്തിയതോടെയാണ് വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങിയത്. ഇപ്പോൾ അവതാരകയായും മോഡലായും തിരക്കിൻറെ ലോകത്താണ് ആര്യ. സോഷ്യൽ മീഡിയയിൽ സജീവമായ ആര്യ ആരാധകരുമായി സംവദിക്കാറുണ്ട്.
ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ആര്യ മറുപടി നൽകിയിരിക്കുകയാണ്.
ക്ലബ് ഹൗസില്‍ പറയുന്ന കേട്ടിട്ടുണ്ട്, ഇനി ആണെങ്കിലും ബിഗ് ബോസ് ഹൗസില്‍ പോകുമെന്ന്, പക്ഷേ ഒടുവില്‍ പോകില്ലാന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കണ്ടു. എന്തുകാണ്ടാണ് ഇങ്ങനെ പറഞ്ഞതെന്നായിരുന്നു ഒരു ചോദ്യം.
അങ്ങനെ ഞാന്‍ പറഞ്ഞത് സീസണ്‍ 4 ന് മുന്‍പായിരുന്നു. ഈ സീസണ്‍ കൂടി കഴിഞ്ഞപ്പോള്‍ തീരുമാനം ആയി. ഇനി പോകാന്‍ തീരെ താല്‍പര്യം ഇല്ല. മലയാളത്തിലേക്ക് ഇല്ല. വേറെ ഭാഷയാണെങ്കില്‍ ഓകെ. മലയാളം ബിഗ് ബോസിനോട് എന്തോ വിശ്വാസം പോയി എന്നായിരുന്നു ആര്യയുടെ മറുപടി.
മലയാളം ബിഗ് ബോസ് സീസണ്‍ 4 ല്‍ ഏറ്റവും ഇഷ്ടപ്പെട്ടത് റിയാസിനെയും അഖിലിനേയുമാണെന്ന് ആര്യ പറഞ്ഞു. മുന്‍പും ആര്യ ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. റിയാസിനാണ് താന്‍ വോട്ട് ചെയ്യുന്നതെന്നും ആര്യ പറഞ്ഞിരുന്നു.
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....