Connect with us

ഒരുപാട് കുഞ്ഞുങ്ങള്‍ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു… ദൈവം പക്ഷെ ദക്ഷനെ മാത്രമെ തന്നുള്ളൂ! ഈ അടുത്ത് രണ്ട് മൂന്ന് നല്ല കഥകൾ കേട്ടു, പക്ഷേ അത് നടന്നില്ല; സംഭവിച്ചത് ഇങ്ങനെ

Actress

മലയാളികളുടെ ഇഷ്ട നടിയാണ് സംയുക്ത വർമ. സിനിമയിൽനിന്നു മാറി നിൽക്കുകയാണെങ്കിലും മലയാളികൾക്കിടയിൽ ഇന്നും ഏറെ ആരാധകരുളള നടിയാണ് . താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും വലിയ താൽപര്യമാണ്. ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷമാണ് സംയുക്ത ബിഗ് സ്ക്രീനിൽ‌ നിന്നും മറഞ്ഞത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കാൻ ആയിരുന്നു സംയുക്താവർമ്മ തീരുമാനിച്ചത്. എങ്കിലും സിനിമയിൽ തന്നെ സജീവമായി തുടരുവാൻ ആയിരുന്നു ബിജു മേനോൻ എടുത്ത തീരുമാനം.

ബിഗ് സ്‌ക്രീനില്‍ നിന്ന് മാറിനിന്നതില്‍ വിഷമം തോന്നിയിട്ടില്ലെന്ന് സംയുക്ത വർമ്മ. ഈ അടുത്ത് രണ്ട് മൂന്ന് നല്ല കഥകളൊക്കെ ഞാന്‍ കേട്ടു. പക്ഷേ ആ സമയത്ത് ചിലപ്പോള്‍ ഏന്തെങ്കിലും ക്ലാസോ വര്‍ക് ഷോപ്പുകളോ വരും പിന്നെ അതിലേക്കാകും ശ്രദ്ധ.

‘പഴശ്ശിരാജയില്‍ കനിഹയുടെ റോള്‍ അഭിനയിക്കാന്‍ എന്നെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നു. ആ സമയത്ത് മകന്‍ വളരെ ചെറുതായിരുന്നു. അതുകൊണ്ടാണ് അഭിനയിക്കാതിരുന്നത്. സിനിമയില്‍ അഭിനയിക്കാത്തതില്‍ സങ്കടം തോന്നിയിട്ടില്ല.’

‘കുടുംബ ജീവിതം എനിക്ക് ഇഷ്ടമാണ്. വിവാഹം കഴിഞ്ഞ് മകന്‍ പിറന്നപ്പോള്‍ മദര്‍ഹുഡ് നന്നായി ആസ്വദിക്കണമെന്ന് എനിക്കുണ്ടായിരുന്നു. യോഗയൊക്കെ വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷത്തിനുള്ളില്‍ പഠിച്ച് തുടങ്ങി.’

‘ഗര്‍ഭിണിയാകുന്നതിനൊക്കെ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ഒരുപാട് കുഞ്ഞുങ്ങള്‍ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ദൈവം പക്ഷെ ദക്ഷനെ മാത്രമെ തന്നുള്ളൂ. സംയുക്ത പറഞ്ഞു

More in Actress

Trending

Recent

To Top