Actress
നവ വധുവായി ഒരുങ്ങി അമൃത നായർ, വിവാഹം രഹസ്യമായി നടന്നു!? ഞെട്ടലോടെ ആരാധകർ, സത്യം ഇതാണ്
നവ വധുവായി ഒരുങ്ങി അമൃത നായർ, വിവാഹം രഹസ്യമായി നടന്നു!? ഞെട്ടലോടെ ആരാധകർ, സത്യം ഇതാണ്
കുടുംബവിളക്കിലൂടെ ശീതളായി വന്ന് പ്രേക്ഷകരുടെ മനം കവർന്ന താരമാണ് അമൃത നായർ. പരമ്പരയിൽ നിന്നും താരം പിന്മാറിയിട്ടും, നല്ലൊരു പ്രേക്ഷക പിന്തുണ നടിക്ക് ഇപ്പോഴുമുണ്ട്. സോഷ്യൽ മീഡിയ വഴി അമൃത പങ്കുവെയ്ക്കാറുള്ള ഓരോ വിശേഷങ്ങളും ആരാധകർ ഏറ്റെടുത്ത് വൈറലായി മാറാറുണ്ട്
സീരിയലിൽ നിന്നും പിന്മാറിയെങ്കിലും തന്റെ യുട്യൂബ് ചാനലുവഴി അമൃത വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോൾ നവവധുവായി ഒരുങ്ങി നിൽക്കുന്ന അമൃതയുടെ വീഡിയോ ശ്രദ്ധ നേടുകയാണ്.
വീഡിയോ കണ്ടവരെല്ലാം ആദ്യം ഒന്ന് അതിശയിച്ചു. വിവാഹം സർപ്രൈസായി നടത്തിയോ എന്നാണ് അമൃതയോട് എല്ലാവരും ചോദിക്കുന്നത്. എന്നാൽ വിവാഹത്തിന് വേണ്ടിയല്ല അമൃത ഒരുങ്ങിയത്. ഒരു പരസ്യത്തിൽ അഭിനയിക്കുന്നതിന് വേണ്ടിയായിരുന്നു.
അമൃതയുടെ വിശദീകരണം വന്നതോടെ പ്രേക്ഷകരുടെ പരിഭവവും മാറി. യഥാർഥ ജീവിതത്തിലും അമൃത നവവധുവായി അണിഞ്ഞൊരുങ്ങി വരുന്നത് കാണാൻ കാത്തിരിക്കുന്നുവെന്നും ആരാധകർ കുറിച്ചു.
