Actress
സ്റ്റാലിനെ വിവാഹത്തിന് ക്ഷണിക്കാൻ നേരിട്ടെത്തി വിഘ്നേഷ് ശിവനും നയൻതാരയും
സ്റ്റാലിനെ വിവാഹത്തിന് ക്ഷണിക്കാൻ നേരിട്ടെത്തി വിഘ്നേഷ് ശിവനും നയൻതാരയും
കാത്തിരിപ്പുകൾക്കൊടുവിൽ വിഘ്നേഷ് ശിവന്‍-നയന്‍താര വിവാഹം ജൂണ്‍ 9 നടക്കും.മഹാബലിപുരത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഹിന്ദു ആചാരപ്രകാരമായിരിക്കും വിവാഹം നടക്കുക. തെന്നിന്ത്യന്‍ സിനിമാ- രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ക്കായി ഇതേ വേദിയില്‍ ജൂണ്‍ 8ന് റിസപ്ഷന്‍ ഉണ്ടായിരിക്കും. രജനികാന്ത്, കമല്‍ ഹാസന്‍, വിജയ്, അജിത്ത് സൂര്യ, കാര്‍ത്തി, ശിവകാര്‍ത്തിയേകന്‍ വിജയ് സേതുപടി തുടങ്ങി 30 ല്‍അധികം താരങ്ങള്‍ക്ക് ഇതിനോടകം ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മുഖ്യന്ത്രി എം കെ സ്റ്റാലിനും ഇരുവരുടേയും വിവാഹത്തിന് ക്ഷണം ലഭിച്ചിട്ടുണ്ട് . ഇരുവരും നേരിട്ടെത്തിയാണ് സ്റ്റാലിനെ ക്ഷണിച്ചത്. സ്റ്റാലിനും മകന്‍ ഉദയ്നിധി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. വിവാഹത്തിന് വെറും നാല് ദിവസം മാത്രം നില്‍ക്കെയാണ് ഇരുവരും മുഖ്യമന്തിയുമായി കൂടിക്കാഴ്ച നടത്തിയത്.
മോഷന്‍ പോസ്റ്റര്‍ ആയി ആണ് വിവാഹ ക്ഷണക്കത്ത് എത്തിയത്. പോസ്റ്ററില്‍ നയന്‍ ആന്‍ഡ് വിക്കി എന്നാണ് എഴുതിയിരിക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷങ്ങളായി പ്രണയത്തിലാണ് ഇരുവരും. കഴിഞ്ഞ വര്‍ഷം വിവാഹ നിശ്ചയവും നടന്നിരുന്നു.
വിവാഹ ചിത്രീകരണം ചെയ്യുന്നത് ഏത് ഒടിടി ആണെന്ന് ഇതുവരെ പുറത്തു വന്നിട്ടില്ല. മുമ്പ് ബോളിവുഡ് താരങ്ങളായ കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹത്തിന്റെ സംപ്രേഷണ അവകാശവും ഒടിടി പ്ലാറ്റ്ഫോമിനായിരുന്നു.
