തന്റെ പുതിയ തെലുങ്ക് ചിത്രമായ ‘അണ്ടേ സുന്ദരാനിയുടെ പ്രൊമോഷന്‍ പരിപാടിയിൽ ഫഹദിനെ പറ്റി നസ്രിയയോട് ഒരു അവതാരകന്‍ ചോദിച്ച ചോദ്യത്തിന് നടി നല്‍കിയ മറുപടി ശ്രദ്ധ നേടുന്നു.
ഫഹദുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണോ ഈ ചിത്രം തെരഞ്ഞെടുത്തത്, തെലുങ്കിലേക്ക് പോകുന്നതിന് പിന്നില്‍ ഫഹദിന്റെ തീരുമാനവുമുണ്ടായിരുന്നോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം.തന്റെ കാര്യം തീരുമാനിക്കുന്നത് താന്‍ തന്നെയാണെന്നായിരുന്നു നസ്രിയയുടെ മറുപടി. ‘ഇല്ല, ഒരാളുടെ കാര്യം മറ്റേ ആളല്ല തീരുമാനിക്കുന്നത്. ഒരുമിച്ച് ജീവിക്കുമ്പോള്‍ ഞങ്ങള്‍ ജോലിയെ പറ്റി ചര്‍ച്ച ചെയ്യാറുണ്ട്.
രണ്ടുപേരും അഭിനേതാക്കളായതുകൊണ്ട് ഞങ്ങള്‍ക്ക് സിനിമയെ പറ്റി സംസാരിക്കാന്‍ കുറച്ച് കൂടി എളുപ്പമാണ്. അഭിപ്രായങ്ങള്‍ പരസ്പരം ചോദിക്കാറുണ്ട്. എന്നാല്‍ ഒരു സിനിമ തെരഞ്ഞെടുക്കുന്നത് അന്തിമമായി എന്റെ തീരുമാനമാണ്. ഫഹദിന്റെ സിനിമ ഫഹദും, എന്റെ സിനിമ ഞാനുമാണ് തെരഞ്ഞെടുക്കുന്നത്,’ നസ്രിയ പറഞ്ഞു.
ഒരു റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം. ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. ജൂണ്‍ 10നാണ് ചിത്രം റിലീസ് ചെയ്യുക. നാനിയാണ് സിനിമയില്‍ നായകനായി എത്തുന്നത്.