Actress
സ്ത്രീകള്‍ സ്വകാര്യ ഭാഗത്ത് ടാറ്റു ചെയ്യുന്നത് തെറ്റ് അല്ല, ടാറ്റു ചെയ്യുന്നതിന് മുന്‍പ് മൂന്ന് കാര്യങ്ങള്‍ തീര്‍ച്ചായും ശ്രദ്ധിയ്ക്കണം; തുറന്ന് പറഞ്ഞ് സാധിക
സ്ത്രീകള്‍ സ്വകാര്യ ഭാഗത്ത് ടാറ്റു ചെയ്യുന്നത് തെറ്റ് അല്ല, ടാറ്റു ചെയ്യുന്നതിന് മുന്‍പ് മൂന്ന് കാര്യങ്ങള്‍ തീര്‍ച്ചായും ശ്രദ്ധിയ്ക്കണം; തുറന്ന് പറഞ്ഞ് സാധിക
മിനിസിക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയിൽ വളരെ സജീവമായ താരം ഇടക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് താഴെ വരുന്ന മോശം കമന്റുകള്‍ക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ താരം മറുപടിയും പറയാറുണ്ട്. അതുകൊണ്ട് തന്നെ സൈബര്‍ ആക്രമണത്തിനും നിരവധി തവണ ഇരയായിട്ടുള്ള താരമാണ് സാധിക.
ടാറ്റു ചെയ്യുന്നതിനെ അത്രയധികം പിന്തുണയ്ക്കുന്ന താരമാണ് സാധിക. എന്നാല്‍ ടാറ്റു ചെയ്യുന്നതിനിടെ പീഡിപ്പിച്ച കേസില്‍ ശ്രീജിത്ത് പി സി അറസ്റ്റിലായതോടെ ടാറ്റു എന്ന കലാരൂപത്തെ വ്യാപകമായി എതിര്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. പ്രത്യേകിച്ചും സ്ത്രീകള്‍ ടാറ്റു ചെയ്യുന്നതിനെ പലരും കുറ്റപ്പെടുത്തുന്നു.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ സംസാരിക്കവെ ഇതിനെതിരെ സാധിക ശക്തമായി പ്രതികരിച്ചു.
സാധി കയുടെ വാക്കുകളിലേക്ക്….
ടാറ്റു ഒരിക്കലും തെറ്റ് അല്ല.ടാറ്റു ചെയ്യുന്നതിനെ കുറിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ അവബോധം വേണം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് എന്ന് സാധിക പറയുന്നു. പ്രധാനമായും ടാറ്റു ചെയ്യുന്നതിന് മുന്‍പ് മൂന്ന് കാര്യങ്ങള്‍ തീര്‍ച്ചായും ശ്രദ്ധിയ്ക്കണം. ഒന്ന്, ഏത് ഡിസൈന്‍ ആണ് നിങ്ങള്‍ക്ക് ചെയ്യേണ്ടത്, നിങ്ങളുടെ ശരീരത്തില്‍ എവിടെയാണ് ടാറ്റു ചെയ്യേണ്ടത്, മൂന്ന് ആരാണ് ചെയ്യേണ്ടത് എന്ന് ആദ്യമേ തീരുമാനിക്കണം
ചെയ്യുന്ന ആ ഡിസൈന്‍ നിങ്ങള്‍ക്ക് ഇണങ്ങും എന്ന് ഉറപ്പ് വരുത്തണം. എല്ലാത്തിനും അപ്പുറം ടാറ്റു ചെയ്യുന്ന ആളെയും ആ സ്ഥാപനവും നന്നായി മനസ്സിലാക്കണം. അതിന് വേണ്ടി, ടാറ്റു ചെയ്യുന്നതിന് മുന്‍പ് അവിടം സന്ദര്‍ശിക്കുന്നത് വളരെ നല്ലതാണ് എന്ന് സാധിക പറയുന്നു. ടാറ്റു ചെയ്തതിന്റെ പേരില്‍ ഇരയെ വിമര്‍ശിക്കുന്നത് നിര്‍ത്തണം എന്നും നടി പറഞ്ഞു.
സ്ത്രീകള്‍ സ്വകാര്യ ഭാഗത്ത് ടാറ്റു ചെയ്യുന്നത് തെറ്റ് ഒന്നും അല്ല എന്നാണ് സാധികയുടെ അഭിപ്രായം. പക്ഷെ ചില കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം. നിങ്ങള്‍ക്ക് ഏറ്റവും വിശ്വാസം ഉള്ള ഒരാളെ കൂടെ കൂട്ടണം. സുരക്ഷിതത്വവും സ്വകാര്യതയും ഉറപ്പ് വരുത്തിയ ശേഷം മാത്രമേ സ്വകാര്യ ഭാഗങ്ങളില്‍ ടാറ്റു ചെയ്യാന്‍ അനുവദിക്കാന്‍ പാടുള്ളൂ- സാധിക വ്യക്തമാക്കി.
പീഡന അനുഭവങ്ങള്‍ സ്ത്രീകള്‍ തുറന്ന് പറയുന്നതിലും പ്രതികരിക്കുന്നതിലും സന്തോഷം ഉണ്ട് എന്നും സാധിക വേണുഗോപാല്‍ പറഞ്ഞു. അത്തരം അവസ്ഥകളെ കുറിച്ച് സ്ത്രീകള്‍ തുറന്ന് പറയണം. തെറ്റായ രീതിയില്‍ നിങ്ങളുടെ ശരീരത്തില്‍ തൊടാന്‍ ആര്‍ക്കും അവകാശം ഇല്ല. അതുകൊണ്ട് പ്രതികരിക്കുന്നതില്‍ മടിച്ചു നില്‍ക്കേണ്ടതില്ല. ഒരാളുടെ പ്രതികരണം, തുറന്ന് പറച്ചിലുകള്‍ ഒരുപാട് ഇരകളെ ഇല്ലാതാക്കാന്‍ സഹായിക്കും- സാധിക പറഞ്ഞു.
