Bollywood
ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുന്നതിന് ഭര്‍ത്താവ് രണ്‍വീര്‍ സിംഗിനോട് അനുവാദം ചോദിച്ചുവോ? ദീപികയുടെ കിടിലൻ മറുപടി ഇങ്ങനെ
ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുന്നതിന് ഭര്‍ത്താവ് രണ്‍വീര്‍ സിംഗിനോട് അനുവാദം ചോദിച്ചുവോ? ദീപികയുടെ കിടിലൻ മറുപടി ഇങ്ങനെ
ദീപിക പദുക്കോണിനെ കേന്ദ്രകഥാപാത്രമാക്കി ശകുന്‍ ബത്ര സംവിധാനം ചെയ്യുന്ന ഗഹരിയാന്‍ എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. സിനിമയിലെ ദീപികയും സിദ്ധാന്ത് ചതുര്‍വേദിയും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ചര്‍ച്ച. ദീപികയ്ക്കെതിരേ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. വിവാഹിതയായ ദീപിക ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നതാണ് പലരെയും ചൊടിപ്പിക്കുന്നത്.
ഇപ്പോഴിതാ സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട ചടങ്ങില്‍ ഇത്തരം വിമര്‍ശനവുമായി എത്തിയയാള്‍ക്ക് ദീപിക നല്കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുന്നതിന് ഭര്‍ത്താവ് രണ്‍വീര്‍ സിംഗിനോട് അനുവാദം ചോദിച്ചുവോ എന്നാണ് അയാള്‍ക്ക് അറിയേണ്ടിയിരുന്നത്. ഇതിന് ദീപിക നല്കിയ മറുപടിയിങ്ങനെ. കേള്‍ക്കുമ്പോള്‍ വിഡ്ഢിത്തമാണെന്ന് തോന്നുന്നു. ഇത്തരം ചോദ്യങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല- ദീപിക പറഞ്ഞു.
റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ സിദ്ധാന്ത് ചതുര്‍വേദി, അനന്യ പാണ്ഡെ, ധൈര്യ കര്‍വ, നസറുദ്ദീന്‍ ഷാ, രജത് കപൂര്‍ എന്നിവരൊക്കെയാണ് താരങ്ങള്‍. ഭര്‍ത്താവിന്റെ ജോലിത്തിരക്കുകള്‍ കാരണം ജീവിതത്തില്‍ ഏകാന്തത അനുഭവിക്കുന്ന അലീഷ ഖന്ന എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദീപിക അവതരിപ്പിക്കുന്നത്. സഹോദരിയുടെ ഭാവിവരനില്‍ അവള് പ്രണയം കണ്ടെത്തുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം കഥപറയുന്നത്.
ശകുന്‍ ബത്ര, സുമിത് റോയ്, അയേഷ ഡെവിത്രേ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ധര്‍മ പ്രൊഡക്ഷന്‍, വിയാകോം 18 സ്റ്റുഡിയോസ്, ജോസുക ഫിലിംസ് എന്നിവയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ഫെബ്രുവരി 11 ന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം പുറത്തിറക്കും.
