Connect with us

ഈ വർഷം മലയാള സിനിമയിൽ നിന്റെ അവസാന വർഷമായിരിക്കും എന്ന് പലരും എന്റെ മുഖത്ത് നോക്കി പറഞ്ഞു, മുമ്പ് എല്ലാവർക്കും എന്നെ ഇഷ്ടമായിരുന്നു, ഇന്ന് എല്ലാവർക്കും എന്നെ ഇഷ്ടമല്ല എന്ന തിരിച്ചറിവ് എനിക്കുണ്ട്; ഉണ്ണിമുകുന്ദൻ

Actor

ഈ വർഷം മലയാള സിനിമയിൽ നിന്റെ അവസാന വർഷമായിരിക്കും എന്ന് പലരും എന്റെ മുഖത്ത് നോക്കി പറഞ്ഞു, മുമ്പ് എല്ലാവർക്കും എന്നെ ഇഷ്ടമായിരുന്നു, ഇന്ന് എല്ലാവർക്കും എന്നെ ഇഷ്ടമല്ല എന്ന തിരിച്ചറിവ് എനിക്കുണ്ട്; ഉണ്ണിമുകുന്ദൻ

ഈ വർഷം മലയാള സിനിമയിൽ നിന്റെ അവസാന വർഷമായിരിക്കും എന്ന് പലരും എന്റെ മുഖത്ത് നോക്കി പറഞ്ഞു, മുമ്പ് എല്ലാവർക്കും എന്നെ ഇഷ്ടമായിരുന്നു, ഇന്ന് എല്ലാവർക്കും എന്നെ ഇഷ്ടമല്ല എന്ന തിരിച്ചറിവ് എനിക്കുണ്ട്; ഉണ്ണിമുകുന്ദൻ

മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി ശ്രദ്ധേയ സിനിമകളിൽ അഭിനയിച്ചു. നായകനായും സഹനടനായും വില്ലൻ വേഷങ്ങളിലുമൊക്കെ ഉണ്ണി മുകുന്ദൻ തിളങ്ങിയിരുന്നു. റൊമാന്റിക്ക് ഹീറോയായും മാസ് ഹീറോ റോളുകളിലുമൊക്കെ ഉണ്ണിയെ പ്രേക്ഷകർ കണ്ടിരുന്നു. നടന്റെ പുതിയ സിനിമകൾക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കാറുളളത്.

ഇപ്പോഴിതാ തന്റെ സിനിമാ ജീവിതം 13 വർഷം പിന്നിടുമ്പോൾ മലയാള സിനിമയിൽ പിടിച്ചു നിന്ന കഷ്ടപാടുകളെ കുറിച്ച് പറയുകായണ് ഉണ്ണി. ഈ വർഷം മലയാള സിനിമയിൽ നിന്റെ അവസാന വർഷമായിരിക്കും എന്ന് പലരും തന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ടെന്നും ഉണ്ണി മുകുന്ദ​ൻ ഒരു മാ​ഗസീന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കേരളത്തിന് പുറത്ത് ജനിച്ചു വളർന്ന് പിന്നീട് മലയാള സിനിമയിലെത്തി, നടനായി പിടിച്ചു നിന്ന ഒരു എളിയ കലാകാരനാണ് ഞാൻ. സിനിമയിൽ എത്തിയ കാലത്ത് സുഖദുഃഖങ്ങളും ആശങ്കകളും പങ്കുവയ്ക്കാനും മനസ് തുറന്നൊന്ന് സംസാരിക്കാനും നല്ലൊരു കൂട്ടുകാർ പോലും ഇവിടെ ഉണ്ടായിരുന്നില്ല. അന്ന് അടുത്തു നിൽക്കുന്നവർ പോലും പറയുന്ന കാര്യങ്ങൾ എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.

അതിന്റെ ചില പ്രശ്നങ്ങൾ എന്റെ ചിന്തയിലും പ്രവൃത്തിയിലും ഉണ്ടായിരുന്നു. പണ്ടൊക്കെ കാര്യമായ വിജയ ചിത്രങ്ങൾ ഇല്ലാതിരുന്നിട്ടും എന്നെ എല്ലാവർക്കും ഇഷ്ടമായിരുന്നു. ഇന്ന് എല്ലാവർക്കും എന്നെ ഇഷ്ടമല്ല എന്ന തിരിച്ചറിവ് എനിക്കുണ്ട്. അതെല്ലാം എന്റെ നിയന്ത്രണത്തിൽ നിൽക്കുന്ന കാര്യമായിരുന്നില്ല. സാധാരണ ചെറുപ്പക്കാരന് ആ പ്രായത്തിൽ അഭിമുഖീകരിക്കാൻ കഴിയാത്ത പ്രശ്‌നങ്ങളാണ് ഞാൻ നേരിട്ടത്. അതെന്റെ മിടുക്കല്ല, വിധിയാണ്.

സിനിമയിൽ ഒരാൾക്കും ഒരാളെ നശിപ്പിക്കാനും ഉയർത്താനും കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. ഈ വർഷം മലയാള സിനിമയിൽ നിന്റെ അവസാന വർഷമായിരിക്കും എന്ന് പലരും എന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്. ഞാൻ തളർന്നില്ല. വലിയ വീഴ്ചകളിൽ പെടാതെ 13 വർഷം മലയാള സിനിമയിൽ ഞാൻ പിടിച്ചുനിന്നു. തുടക്കത്തിൽ ഞാൻ നായകനായ പല ചിത്രങ്ങളും സൂപ്പർ ഹിറ്റുകളായില്ലെങ്കിലും മോശം സിനിമകളായിരുന്നില്ല.

അന്നത്തെ മാർക്കറ്റിങ് പ്രശ്നങ്ങളാണ് ചിത്രങ്ങൾ തകർത്തത്. അന്ന് ആ സിനിമയ്ക്ക് വന്ന നഷ്ടങ്ങളെല്ലാം നായകന്റെ തലയിലായി. ഇത്തരം പിടികിട്ടാത്ത പ്രശ്‌നങ്ങളിൽ നിന്നാണ്, വി ല്ലൻ കഥാപാത്രത്തിലേയ്ക്ക് മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത്. അന്ന് വി ല്ലൻ കഥാപാത്രങ്ങൾ ചെയ്യുമ്പോഴും എന്റെ മനസിൽ അതൊരു നായക വേഷമായിരുന്നു.

ഇന്നിപ്പോൾ കാലംമാറി, എല്ലാത്തരത്തിലും കരിയറിലെ മികച്ച സമയത്തിലൂടെയാണ് ഞാൻ ഇന്ന് കടന്നുപോകുന്നത്. ഇഷ്ടമുള്ള കഥ കേൾക്കാം, സിനിമ ചെയ്യാം എന്നീ പോസിറ്റീവ് സാഹചര്യം ഇപ്പോഴുണ്ട്. മൊത്തത്തിൽ സിനിമയോട് ഒരിഷ്ടം എനിക്ക്കൂടിയിട്ടുണ്ട് എന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്.

More in Actor

Trending