Connect with us

കേരളം എപ്പോഴും എനിക്ക് ഒരുപാട് സ്നേഹം തന്നിട്ടുണ്ട്; വയനാടിനെ ചേർത്ത് പിടിച്ച് അല്ലു അർജുൻ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി

Actor

കേരളം എപ്പോഴും എനിക്ക് ഒരുപാട് സ്നേഹം തന്നിട്ടുണ്ട്; വയനാടിനെ ചേർത്ത് പിടിച്ച് അല്ലു അർജുൻ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി

കേരളം എപ്പോഴും എനിക്ക് ഒരുപാട് സ്നേഹം തന്നിട്ടുണ്ട്; വയനാടിനെ ചേർത്ത് പിടിച്ച് അല്ലു അർജുൻ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി

വയനാട് മുണ്ടകൈയിലുണ്ടായ ഉരുൾപൊട്ടലിന്റെ ഭീതിയിലാണ് കേരളക്കര. ഇതിനോടകം തന്നെ നിരവധി പേരാണ് സഹായഹസ്തങ്ങളുമായി വ്നനിരുന്നത്. ദുരന്ത ഭൂമിയായി മാറിയ വയനാടിനുവേണ്ടി സഹായവുമായി എത്തിയിരിക്കുകയാണ് തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ. 25 ലക്ഷം രൂപയാണ് നടൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്.

കേരളം എപ്പോഴും എനിക്ക് ഒരുപാട് സ്നേഹം തന്നിട്ടുണ്ട്, ദുരിതകയത്തിൽ മുങ്ങിത്താഴുന്ന കേരളക്കരയുടെ പുനരധിവാസത്തിന് സഹായമായി 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നുവെന്നും താരം പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്.

അതേസമയം, ചിരഞ്ജീവിയും മകൻ രാം ചരൺ തേജയും കൂടെ ഒരു കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. മോഹൻലാൽ 25 ലക്ഷം രൂപയും താരത്തിന്റെ വിശ്വശാന്തി ഫൌണ്ടേഷൻ 3 കോടി രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. നേരത്തെ ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷം രൂപയും നൽകിയിരുന്നു.

മമ്മൂട്ടിയും ദുൽഖർ സൽമാനും 35 ലക്ഷം രൂപയാണ് കൈമാറിയത്. ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ 15 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകിയത്. കാർത്തിയും സൂര്യയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു. നടന്മാരായ കമൽഹാസൻ, വിക്രം എന്നിവർ 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നൽകി.

ജോജു ജോർജ് 5 ലക്ഷം രൂപയാണ് സംഭാവന നൽകിയത്. ലുലു ഗ്രൂപ്പ് ഉടമ എംഎ യൂസഫലി, കല്ല്യാൺ ജുവലേഴ്സ് ഉടമ ടിഎസ് കല്ല്യാണരാമൻ എന്നിവർ 5 കോടി വീതവും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. വിഴിഞ്ഞം പോർട്ട് അദാനി ഗ്രൂപ്പ്, കെഎസ്എഫ്ഇ എന്നിവരും 5 കോടി വീതം സംഭാവന നൽകിയിരുന്നു.

More in Actor

Trending