Hollywood
ഹോളിവുഡ് നടനും മലയാളിയുമായ തോമസ് ബെർളി അന്തരിച്ചു
ഹോളിവുഡ് നടനും മലയാളിയുമായ തോമസ് ബെർളി അന്തരിച്ചു
ഹോളിവുഡ് നടനും തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന തോമസ് ബെർളി അന്തരിച്ചു. 93 വയസായിരുന്നു. കൊച്ചിയിലെ പ്രമുഖ വ്യവസായിയി കൂടെ ആയിരുന്നു തോമസ് ബെർളി. ദീർഘകാലമായി മത്സ്യസംസ്‌കരണ-കയറ്റുമതി മേഖലയിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ഫോർട്ട്കൊച്ചിയിലെ കുരിശിങ്കൽ കുടുംബാംഗമാണ്.
മുൻ കൗൺസിലർമാരായിരുന്ന കെ.ജെ. ബെർളിയുടെയും ആനി ബെർളിയുടെയും മകനായ തോമസ് 1954-ൽ ആണ് അമേരിക്കയിലെ കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്ന് സിനിമാപഠനം പൂർത്തിയാക്കിയത്. തുടർന്ന് അദ്ദേഹം അക്കാലത്ത് നിരവധി ഹോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചു.
ബോളിവുഡ് ചിത്രങ്ങൾക്ക് തിരക്കഥയുമെഴുതിയിട്ടുണ്ട്. മലയാളത്തിൽ വിമൽകുമാർ സംവിധാനം ചെയ്ത ‘തിരമാല’ എന്ന ചിത്രത്തിൽ നായകനായിെ എത്തിയിരുന്നു. ഇത് മനുഷ്യനോ, വെള്ളരിക്കാപട്ടണം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. വെള്ളരിക്കാപട്ടണത്തിന്റെ സംഗീത സംവിധാനവും നിർവഹിച്ചത് അദ്ദേഹം ആയിരുന്നു.
സോഫി തോമസ് ആണ് ഭാര്യ. ടാനിയ എബ്രഹാം, തരുൺ കുരിശിങ്കൽ, ടാമിയ ജോർജ് എന്നിവരാണ് മക്കൾ. എബ്രഹാം തോമസ്, ജോർജ് ജേക്കബ് എന്നിവരാണ് മരുമക്കൾ.
