Malayalam
കുഞ്ഞുങ്ങൾ നന്നായി പഠിക്കാൻ തങ്ങളാൽ കഴിയുന്നത് ചെയ്തു നൽകണം എന്ന് കോകില പറഞ്ഞു, വൈക്കത്ത് അങ്കണവാടി പുനഃരുദ്ധാരണം ചെയ്ത് ബാല
കുഞ്ഞുങ്ങൾ നന്നായി പഠിക്കാൻ തങ്ങളാൽ കഴിയുന്നത് ചെയ്തു നൽകണം എന്ന് കോകില പറഞ്ഞു, വൈക്കത്ത് അങ്കണവാടി പുനഃരുദ്ധാരണം ചെയ്ത് ബാല
മലയാള സിനിമാ പ്രേമികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി കൊച്ചിയിൽ വീട് വാങ്ങി താമസിക്കുകയായിരുന്നു ബാല. വളരെ വിരളമായി മാത്രമാണ് ജന്മനാടായ തമിഴ്നാട്ടിലേക്ക് പോകുന്നത്. അടുത്തിടെ നടൻ ഇവിടെ നിന്നും താമസം മാറിയിരുന്നു. വൈക്കത്തേയ്ക്കാണ് ബാല താമസം മാറിയത്. ബാലയുടെ വീടിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ വൈക്കത്ത് ഒരു അങ്കണവാടി പുനഃരുദ്ധാരണം ചെയ്തിരിക്കുകയാണ് നടൻ. അങ്കണവാടി അധികാരികൾ തന്നെ സമീപിച്ചപ്പോൾ പണിത് നൽകാം എന്ന് വാക്ക് പറഞ്ഞിരുന്നു എന്നാണ് ബാല പറയുന്നത്. വൈക്കത്ത് സ്‌കൂൾ നിർമ്മിക്കും, രോഗികളെ പരിചരിക്കും എന്നിങ്ങനെ നിരവധി കാര്യങ്ങൾ ചെയ്യുമെന്ന് ബാല നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അങ്കണവാടി പുനഃരുദ്ധാരണം ചെയ്തത്.
കുഞ്ഞുങ്ങൾ നന്നായി പഠിക്കാൻ തങ്ങളാൽ കഴിയുന്നത് ചെയ്തു നൽകണം എന്നായിരുന്നു കോകില തന്നോട് പറഞ്ഞത്. ആ ആഗ്രഹത്തിന്റെ പൂർത്തീകരണം കൂടിയാണിത് എന്നാണ് ബാല പറയുന്നത്. വൈക്കത്തപ്പന്റെ ഭക്തയാണ് ബാലയുടെ ഭാര്യ കോകില. ഇവിടേയ്ക്ക് തന്നെ താമസം മാറിയതിൽ ഇങ്ങനെയൊരു കാരണം കൂടിയുണ്ടെന്നും ബാല വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ മാസമായിരുന്നു ബാലയും ഭാര്യ കോകിലയും കൊച്ചിയിൽ നിന്നും വൈക്കത്തേക്ക് താമസം മാറിയത്. അതേസമയം, കൊച്ചിയിൽ ആയിരുന്നപ്പോൾ ഒത്തിരി പ്രശ്നങ്ങളുണ്ടായിരുന്നു എന്ന് ബാല നേരത്തെ വ്യക്തമാക്കിയിരുന്നു. കോകില എന്റെ ജീവിതത്തിലേക്ക് വന്നപ്പോൾ അവൾക്ക് പല സംശയങ്ങളും പേടിയും ഉണ്ടായിരുന്നു.
വൈക്കത്ത് വന്നപ്പോൾ അതെല്ലാം മാറി. വൈക്കത്തേക്ക് ആരെയും ക്ഷണിക്കുന്നില്ല. ഈ ലോകം ഒത്തിരി ഇഷ്ടപ്പെട്ടു. ഗ്രാമപ്രദേശം ആണ്. സിറ്റി ബഹളമൊന്നും ഇല്ല. ഇവിടെ ഞാൻ സ്‌കൂൾ കെട്ടുന്നു. രോഗികളെ സഹായിക്കുന്നു. കുടുംബശ്രീ ആളുകളെ സഹായിക്കുന്നു. നമ്മൾ ഏത് ഭൂമിയിൽ കാൽ ചവിട്ടിയാലും അത് നല്ലതായിരിക്കണം എന്നും ബാല പറഞ്ഞിരുന്നു.
ഞാൻ ഇവിടെയും എല്ലാവർക്കും സഹായം ചെയ്യുന്നു. സ്‌കൂൾ കെട്ടാൻ പോകുന്നു. ഒരാളുടെ ഹാർട്ട് ഓപ്പറേഷന് സഹായം ചെയ്യാൻ പോകുന്നു . കാൻസർ പേഷ്യന്റിനെ സഹായിക്കുന്നു. കുടുംബശ്രീക്ക് സഹായം ചെയ്യുന്നു. ഞാൻ എന്ത് ഭൂമിയിൽ കാൽ ചവിട്ടിയാലും അവിടെ നന്നാകണം എനിക്ക് അത്രയേ ഉള്ളൂ. ഞാൻ നല്ലവൻ ആണ്. ഒരുപാട് നല്ലവൻ അല്ലെങ്കിലും ഞാൻ നല്ലവൻ തന്നെയാണ്.
എനിക്ക് ആരുടെയും സെർട്ടിഫിക്കറ്റ് വേണ്ട. അത് ആരോടും ഞാൻ ചോദിച്ചിട്ടുമില്ല. ഞാൻ നല്ലതേ ചെയ്തിട്ടുള്ളൂ ആരെയും ദ്രോഹിച്ചിട്ടില്ല. എന്റെ വിഷമം കൊണ്ടാണ് കൊച്ചിയിലെ വീട് കൊടുത്തു ഇങ്ങോട്ടേക്ക് ഗ്രാമ അന്തരീക്ഷത്തിലേക്ക് വന്നത്. മനസിലാക്കുന്നവർ മനസ്സിലാക്കട്ടെ. എല്ലാ ഞായറാഴ്ചയും എന്റെ സഹായം തേടി ആളുകൾ വരുന്നുണ്ട്. കുറച്ചുകാലം മെസിസിനും ഭക്ഷണവും ഒന്നും ഉണ്ടായിരുന്നില്ലെന്നുമാണ് നടൻ പറഞ്ഞത്.
കായലോരത്ത് ഇന്റോ-വെസ്റ്റേൺ സ്റ്റൈലിൽ മനോഹരമായ ഒരു വീടാണ് ബാലയും ഭാര്യ കോകിലയും ചേർന്ന് സ്വന്തമാക്കിയിരിക്കുന്നത്. വീടിന്റെ ഡ്രോൺ ഷോട്ട് അടക്കമുള്ള വീഡിയോയാണ് ബാല പങ്കുവെച്ചിരിക്കുന്നത്. ദൈവം ഞങ്ങളുടെ കൂടെയുണ്ട്. എന്തുതന്നെയായാലും നല്ല കാര്യങ്ങൾ മാത്രം സംഭവിക്കും. മരിച്ച ഒരാൾക്ക് ജീവൻ നൽകാൻ ദൈവം തീരുമാനിച്ചാൽ എല്ലാ പോരാട്ടങ്ങളിലും അവനെ സംരക്ഷിക്കാനും അവനറിയാം.
സാലു കെ ജോർജ് എന്ന അസാധാരണ ക്രിയേറ്ററിന് നന്ദി. ഞാൻ കൊച്ചിവിട്ടെങ്കിലും എപ്പോഴും ഞാൻ നിങ്ങളുടെ ഹൃദയത്തിൽ നിൽക്കും. രണ്ട് മാസത്തിനുള്ളിൽ ഞാൻ ശാരീരികമായി ബിഗ് ബി ബാലയെപ്പോലെ തിരിച്ചെത്തും. തുടർന്ന് സ്‌ക്രീൻ സ്പേസ് പങ്കിടും. ഏറ്റവും വലിയ സ്നേഹത്തോടെ ബാലയും കോകിലയും… എന്നാണ് പുതിയ വീടിന്റെ വീഡിയോ പങ്കിട്ട് ബാല കുറിച്ചത്.
