Tamil
സൂര്യയുടെ സിനിമകൾ റിലീസ് ചെയ്യാൻ സമ്മതിക്കില്ല…… ചിത്രങ്ങള്‍ക്ക് തിയേറ്ററുകളില്‍ വിലക്ക് ഏര്‍പ്പെടുത്തും
സൂര്യയുടെ സിനിമകൾ റിലീസ് ചെയ്യാൻ സമ്മതിക്കില്ല…… ചിത്രങ്ങള്‍ക്ക് തിയേറ്ററുകളില്‍ വിലക്ക് ഏര്‍പ്പെടുത്തും
ജ്യോതികയുടെ പുതിയ ചിത്രം ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്നതില്‍ പ്രതിഷേധിച്ച് തമിഴ് സൂപ്പര്‍ താരം സൂര്യ അഭിനയിക്കുന്നതും നിര്‍മിക്കുന്നതുമായ ചിത്രങ്ങള്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന ഭീഷണി മുഴക്കി തമിഴ്നാട് തിയറ്റര്‍ ഓണേര്‍സ് അസോസിയേഷന്. സൂര്യയുടെ 2ഡി എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മിച്ച് ജ്യോതിക മുഖ്യ വേഷത്തില്‍ എത്തുന്ന ‘പൊന്മകള് വന്താല്‍’ എന്ന ചിത്രം തിയറ്റര്‍ റിലീസ് ഒഴിവാക്കി നേരിട്ട് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്. സൂര്യ ചിത്രങ്ങള്‍ക്ക് തിയേറ്ററുകളില്‍ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് അസോസിയേഷന് സെക്രട്ടറി ഒരു വീഡിയോയിലൂടെ അറിയിച്ചു. മേയ് ആദ്യ വാരത്തിലാണ് ‘പൊന്മകള് വന്താല്‍’ ആമസോണ്‍ പ്രൈമില്‍ എത്തുന്നത്. നേരത്തേ മാര്‍ച്ച് 27ന് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ കോവിഡ് 19 ലോക്ക്ഡൗണ്‍ ഇത് അസാധ്യമാക്കിയതോടെ തിയറ്റര്‍ റിലീസ് ഒഴിവാക്കി ഡിജിറ്റല്‍ റിലീസിലേക്ക് നീങ്ങുകയായിരുന്നു.
‘പൊന്മകള് വന്താല്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്നവെന്ന വാര്‍ത്തകള്‍ തിയേറ്റര്‍ അസോസിയേഷനെയും മള്‍ട്ടിപ്ലക്സ് ഓണേഴ്സ് അസോസിയേഷനെയും ഞെട്ടിച്ചു. ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യില്ലെന്ന് അറിയുന്നത് വേദനാജനകമാണ്. സിനിമകള്‍ ആദ്യം തിയേറ്ററുകളില്‍ റിലീസ് ചെയ്യണമെന്നും അതിന് ശേഷം മാത്രമേ ഡിജിറ്റല്‍ റിലീസിനൊരുങ്ങാവൂ എന്ന വ്യവസ്ഥയുണ്ട്. സ്ട്രീമിംഗ് അവകാശങ്ങള്‍ വില്ക്കാന് തീരുമാനിച്ച നിര്‍മ്മാതാവിന്റെ തീരുമാനത്തില്‍ ഞങ്ങള്‍ അപലപിക്കുന്നു. സൂര്യയുമായി ബന്ധപ്പെടുകയും ചിത്രം ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ അവരത് ചെവികൊണ്ടില്ല. അതിനാല്‍, സൂര്യയോ അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ ഹൗസോ ഉള്‍പ്പെടുന്ന ഒരു ചിത്രവും തിയേറ്ററുകളില്‍ റിലീസ് ചെയ്യരുതെന്ന് ഞങ്ങള്‍ തീരുമാനിച്ചു’ എന്നാണ് അസോസിയേഷന് സെക്രട്ടറി പനീര്‍സെല്‍വം വീഡിയോയിലൂടെ വ്യക്തമാക്കിയത്. ജെജെ ഫെഡ്റിക് ആണ് ചിത്രം സംവിധാനം ചെയ്തത്.
actor surya
