Connect with us

ചട്ടം ലംഘിച്ചു, വോട്ടര്‍മാരെ ബുദ്ധിമുട്ടിച്ചു, വിജയ്‌ക്കെതിരെ പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി

Actor

ചട്ടം ലംഘിച്ചു, വോട്ടര്‍മാരെ ബുദ്ധിമുട്ടിച്ചു, വിജയ്‌ക്കെതിരെ പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി

ചട്ടം ലംഘിച്ചു, വോട്ടര്‍മാരെ ബുദ്ധിമുട്ടിച്ചു, വിജയ്‌ക്കെതിരെ പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി

ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിനത്തില്‍ വിജയ് മറ്റ് വോട്ടര്‍മാരെ ബുദ്ധിമുട്ടിച്ചുവെന്ന് പരാതി. ചട്ടം ലംഘിച്ച് പോളിംഗ് സ്‌റ്റേഷനില്‍ ആള്‍ക്കൂട്ടത്തെ എത്തിച്ചുവെന്ന് ആരോപിച്ച് ചെന്നൈ പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി ലഭിച്ചത്. പരാതി നല്‍കിയാളുടെ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

റഷ്യയില്‍ നടക്കുന്ന ‘ദ ഗോട്ട്’ സിനിമയുടെ ഷൂട്ടിംഗ് നിര്‍ത്തിവച്ചാണ് വിജയ് വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. തമിഴക വെട്രി കഴകം എന്ന പാര്‍ട്ടി രൂപീകരിച്ചതിന് ശേഷം ആദ്യം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി ഷൂട്ടിംഗ് തിരക്കുകള്‍ക്കിടെയാണ് വിജയ് റഷ്യയില്‍ നിന്നെത്തിയത്.

നടന്റെ രാഷ്ട്രീയ പ്രവേശത്തിന് പിന്നാലെ വന്ന തെരഞ്ഞെടുപ്പില്‍ വിജയ് വോട്ടിടാന്‍ എത്തുമോ എന്നതില്‍ അഭ്യൂഹമുയര്‍ന്നിരുന്നു. വിജയ് എത്തുമോ എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. രാവിലെ മുതല്‍ വിജയിയുടെ വസതിക്ക് മുന്നില്‍ നിരവധി പേര്‍ തടിച്ചു കൂടുകയും ചെയ്തിരുന്നു. ഉച്ചയോടെയാണ് വിജയ് വോട്ട് രേഖപ്പെടുത്താനെത്തിയത്.

വീട് മുതല്‍ പോളിംഗ് ബുത്ത് വരെ ആരാധകരുടേയും പ്രവര്‍ത്തകരുടേയും അകമ്പടിയോടെയാണ് ബൂത്തിലേക്ക് അദ്ദേഹം എത്തിയത്. പൂക്കളെറിഞ്ഞും ആര്‍പ്പുവിളിച്ചുമാണ് ആരാധകര്‍ വിജയിയെ പോളിംഗ് ബൂത്തിലേക്ക് എത്തിച്ചത്. താരത്തിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസില്‍ പരാതി ലഭിച്ചത്.

വെങ്കട് പ്രഭുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ദ ഗോട്ട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിന് വേണ്ടിയാണ് വിജയ് റഷ്യയില്‍ പോയത്. ഗോട്ടിന്റെ ഷൂട്ടിനിടെയാണ് താരം വോട്ട് ചെന്നൈയില്‍ എത്തിയത്. ചിത്രത്തിലെ കഥാപാത്രത്തിനായി മീശയും താടിയും വിജയ് കളഞ്ഞിരുന്നു. അതേ ലുക്കിലാണ് താരം ഇപ്പോഴുമുള്ളത്.

More in Actor

Trending