Connect with us

സ്വപ്നം കണ്ടാൽ മാത്രം മതിയോ പോരാ… അതിനുവേണ്ടി പ്രയത്നിക്കണമെന്ന് സൂരജ് സൺ; പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നടൻ

Actor

സ്വപ്നം കണ്ടാൽ മാത്രം മതിയോ പോരാ… അതിനുവേണ്ടി പ്രയത്നിക്കണമെന്ന് സൂരജ് സൺ; പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നടൻ

സ്വപ്നം കണ്ടാൽ മാത്രം മതിയോ പോരാ… അതിനുവേണ്ടി പ്രയത്നിക്കണമെന്ന് സൂരജ് സൺ; പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നടൻ

പാടാത്ത പൈങ്കിളി സീരിയലിലെ നായക കഥാപാത്രം ചെയ്തിരുന്ന താരമാണ് സൂരജ് സണ്‍. ദേവന്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെടാന്‍ താരത്തിന് സാധിച്ചിരുന്നെങ്കിലും പരമ്പരയിൽ നിന്നും അധികം വൈകാതെ താരം പിന്മാറുകയായിരുന്നു. ഒരു അപകടത്തെ തുടര്‍ന്ന് ചികിത്സയ്ക്ക് പോയതോടെയാണ് സൂരജ് സീരിയലില്‍ നിന്നും മാറുന്നത്. സോഷ്യൽ മീഡിയയിൽ സൂരജ് സജീവമാണ്. ഇപ്പോഴിതാ പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സൂരജ്.

ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ ആണ് സ്വപ്‌ന വാഹനം സ്വന്തമാക്കിയതെന്ന് സൂരജ് പറയുന്നു. ഷോറൂമിലേക്ക് വാഹനം വാങ്ങിക്കാന്‍ പോകുന്ന സന്തോഷം പങ്കുവെച്ചതിന് ശേഷം, വാഹനവുമായി പുറത്തേക്ക് പോകുന്നതുമായ വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.

“എല്ലാവർക്കും നമസ്കാരം… ഞാൻ ജീവിതത്തിൽ പാലിച്ചുവന്ന ഒരു രീതിയുണ്ട്.. നിനക്കത് സാധിക്കില്ല. നിന്നെക്കൊണ്ട് പറ്റുന്നത് ചെയ്താൽ പോരേ എന്നിങ്ങനെയുള്ള കുറേ ചിന്തകളും, പലരുടെയും വാക്കുകളും നമ്മളിൽ പലരെയും തളർത്തിയിട്ടുണ്ട്. അതുതന്നെയാണ് നമ്മളെയൊക്കെ സ്വപ്നം കാണാൻ ഭയപ്പെടുത്തിയതും, ഒരു ചോദ്യം അവശേഷിക്കുന്നു സ്വപ്നം കണ്ടാൽ മാത്രം മതിയോ പോരാ… അതിനുവേണ്ടി പ്രയത്നിക്കണം. നടക്കില്ല എന്ന് പറഞ്ഞ് തള്ളിയതിനെ നടത്തി കാണിച്ചു കൊടുക്കുമ്പോൾ കിട്ടുന്ന ഒരു പ്രത്യേകതരത്തിലുള്ള സംതൃപ്തി അഭിമാനം അങ്ങനെയങ്ങനെ…” എന്നാണ് സോഷ്യൽ മീഡിയയിൽ സൂരജ് കുറിച്ചത്.

നിലവില്‍ സീരിയലില്‍ നിന്ന് മാറി സിനിമയില്‍ ചുവടുറപ്പിച്ചിരിക്കുകയാണ് താരം. ഇപ്പോൾ പുതിയൊരു സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കയാണ് താരം.

Continue Reading
You may also like...

More in Actor

Trending

Recent

To Top