Actor
അവാര്‍ഡ് സിനിമ എന്നത് ഞങ്ങള്‍ക്ക് പഴയ പ്രയോഗമാ, അത് ഇപ്പോൾ എടുക്കാന്‍ പറ്റില്ല; മമ്മൂട്ടി
അവാര്‍ഡ് സിനിമ എന്നത് ഞങ്ങള്‍ക്ക് പഴയ പ്രയോഗമാ, അത് ഇപ്പോൾ എടുക്കാന്‍ പറ്റില്ല; മമ്മൂട്ടി
മമ്മൂട്ടി ലിജോ ജോസ് ചിത്രം നന്‍പകല്‍ നേരത്ത് മയക്കം തിയേറ്റർ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രം ജനുവരി 19ന് തിയേറ്ററുകളിലെത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ മമ്മൂട്ടി സംസാരിച്ച വാക്കുകൾ ശ്രദ്ധ നേടുന്നു
അവാര്‍ഡ് സിനിമകള്‍ എന്ന് പറയുന്നത് പൊളിറ്റിക്കലി കറക്ട് ആണോയെന്നാണ് മമ്മൂട്ടി ചോദിക്കുന്നത്
അവാര്‍ഡ് സിനിമ എന്ന് പറയുന്നത് തങ്ങളെ സംബന്ധിച്ച് പഴയ പ്രയോഗമായി കഴിഞ്ഞു എന്നാണ് മമ്മൂട്ടി പറയുന്നത്.
”സാധാരണ അവാര്‍ഡ് സിനിമ എന്ന് പറയുമ്പോള്‍ ജനറല്‍ ഓഡിയന്‍സിന് അത്ര എന്‍ജോയ് ചെയ്യാന്‍ പറ്റുന്ന സിനിമയല്ല. നന്‍പകല്‍ നേരത്തെ കുറിച്ച് മമ്മൂക്ക പ്രതീക്ഷിക്കുന്നത് എന്താണ്?” എന്ന ചോദ്യത്തോടാണ് പ്രസ് മീറ്റില്‍ മമ്മൂട്ടി പ്രതികരിച്ചത്.
ഇപ്പോള്‍ അവാര്‍ഡ് സിനിമകള്‍ വേറെ മറ്റേ സിനിമകള്‍ വേറെ എന്നൊന്ന് ഉണ്ടോ കുഞ്ഞേ? അങ്ങനെയൊക്കെ കാണാവോ, അതൊക്കെ മോശമല്ലേ. അതൊക്കെ പൊളിറ്റിക്കലി കറക്ട് ആണോ? ഈ അവാര്‍ഡ് കിട്ടുന്നതു കൊണ്ട്, പൊട്ടി പോയതു കൊണ്ട്, പടം മോശം ആ സിനിമയാണോ? അവാര്‍ഡ് സിനിമ എന്നത് ഞങ്ങള്‍ക്ക് പഴയ പ്രയോഗമാ, അത് ഇപ്പോ എടുക്കാന്‍ പറ്റില്ല, സോറി എടുക്കാന്‍ പറ്റില്ല. എല്ലാ സിനിമയും എല്ലാ ഓഡിയന്‍സിനും എന്‍ജോയ് ചെയ്യാന്‍ പറ്റുകേല. ഈ സിനിമ കുറേ ഓഡിയന്‍സിന് ഇഷ്ടപ്പെടും എന്നാണ് ഞങ്ങള്‍ വിചാരിക്കുന്നത്.
എല്ലാവര്‍ക്കും വേണ്ടിയാണ് സിനിമ എടുക്കുന്നത്, അത് എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെന്നില്ല” എന്നാണ് മമ്മൂട്ടി പറയുന്നത്. താരത്തിന്റെ വാക്കുകള്‍ക്ക് നിറഞ്ഞ കൈയ്യടിയും ലഭിക്കുന്നുണ്ട്.