Malayalam
മോഹൻലാലിൻറെ രാഷ്ട്രീയം ഇതാണ്;വെളിപ്പെടുത്തലുമായി നടൻ സന്തോഷ്!
മോഹൻലാലിൻറെ രാഷ്ട്രീയം ഇതാണ്;വെളിപ്പെടുത്തലുമായി നടൻ സന്തോഷ്!
മോഹൻലാലിൻറെ രാഷ്ട്രീയ പാർട്ടി വ്യക്തമാക്കി നടൻ സന്തോഷ്.കോളേജിൽ ഇരുവരും സഹപാഠിയായിരുന്നു.ഒരു പ്രമുഖ മാധ്യമത്തിന്റെ സന്തോഷ് നൽകിയ അഭിമുഖത്തിന്റെ ചെറിയ ഭാഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മോഹന്‍ലാല്‍ ബിജെപി വക്താവാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളോടൊന്നും താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.
എന്നാൽ പഠനകാലത്ത് മോഹന്‍ലാലിന്റെ രാഷ്ട്രീയ ചായ്വ് ഏതു പാര്‍ട്ടിക്ക് വേണ്ടിയായിരുന്നു എന്നാണ് സന്തോഷ് വ്യക്തമാക്കുന്നത്. പ്രീഡിഗ്രിക്കും ഡിഗ്രിക്കും തിരുവനന്തപുരം എം.ജി. കോളേജിലായിരുന്നു പഠിച്ചത്. അതെ ബാച്ചിലായിരുന്നു മോഹന്‍ലാലും. മോഹന്‍ലാല്‍ കൊമേഴ്സും സന്തോഷ് മാത്തമാറ്റിക്സും വിഭങ്ങളിലായിരുന്നു.”പ്രീഡിഗ്രിക്ക് പഠിച്ചത് എംജിലാണ്, ഡിഗ്രിക്കും അവിടെയായിരുന്നു. ലാലും അതേസമയത്ത് അവിടെ പഠിച്ചാതായിരുന്നു. ലാല്‍ കൊമേഴ്‌സ് ഞാന്‍ മാത്‌സ്. ഒരേ ബാച്ചായിരുന്നു. അന്ന് സൗഹൃദം എന്ന് പറഞ്ഞാല്‍ രണ്ട് പാര്‍ട്ടിയുടെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ലാല്‍ എസ്എഫ്‌ഐയും ഞാന്‍ ഡിഎസ്‌യുവും ആയിരുന്നു. ഞങ്ങള്‍ തമ്മില്‍ വലിയ ചേര്‍ച്ച പോരായിരുന്നു” എന്നാണ് സന്തോഷ് വ്യക്തമാക്കുന്നത്.
actor santhosh about mohanlal
