Connect with us

രജിത് കുമാറിനെ വിമർശിച്ച് ഫേസ്ബുക്ക് ലൈവിൽ എത്തിയ സാബുമോന് നേരെ സൈബർ ആക്രമണം: കളി പഠിപ്പിക്കാൻ കട്ട ലൈവുമായി സാബു

Malayalam

രജിത് കുമാറിനെ വിമർശിച്ച് ഫേസ്ബുക്ക് ലൈവിൽ എത്തിയ സാബുമോന് നേരെ സൈബർ ആക്രമണം: കളി പഠിപ്പിക്കാൻ കട്ട ലൈവുമായി സാബു

രജിത് കുമാറിനെ വിമർശിച്ച് ഫേസ്ബുക്ക് ലൈവിൽ എത്തിയ സാബുമോന് നേരെ സൈബർ ആക്രമണം: കളി പഠിപ്പിക്കാൻ കട്ട ലൈവുമായി സാബു

റിയാലിറ്റി ഷോ മത്സരാർഥി രജിത് കുമാറിനെ വിമർശിച്ച് ഫേസ്ബുക്ക് ലൈവിൽ എത്തിയതിന് പിന്നാലെ സൈബർ ആക്രമണം നേരിട്ട സാബുമോൻ കോക്കാച്ചിത്തരങ്ങളുമായി തന്റെ മുന്നിൽ വരരുതെന്ന് താകീതുമായി ഫേസ്ബുക്ക് ലൈവിൽ. ഇതിലും വലിയ കളി കണ്ടവനാണ് താനെന്നും താരം താക്കീത് നൽകി. പലരും എന്നോട് പറഞ്ഞിരുന്നു, ഇത്തരം കാര്യങ്ങളിലൊക്കെ എന്തെങ്കിലും പറഞ്ഞാല്‍ ജീവിക്കാന്‍ പറ്റില്ലെന്നും സിനിമയില്‍നിന്നൊക്കെ പുറത്താക്കപ്പെടുമെന്നുമൊക്കെ. ഒരുപാട് സൈബര്‍ ആക്രമണം നേരിട്ടിട്ടുള്ള ആളാണ്. എനിക്ക് ഭയമില്ല.’ സാബു പറയുന്നു.

‘ഒരു ഷോ എന്ന നിലയില്‍ ഒരാളെ നിങ്ങള്‍ക്ക് പിന്തുണയ്ക്കാം. പക്ഷേ നിങ്ങളുടെ ആരാധനാമൂര്‍ത്തി പറയുന്ന കാര്യങ്ങള്‍ക്കകത്തുള്ള ശാസ്ത്രീയതയെക്കുറിച്ച് വളരെ വ്യക്തമായി ആലോചിച്ചിട്ട് മാത്രമേ വിശ്വസിക്കാവൂ. എന്ത് മണ്ടത്തരവും വിശ്വസിക്കുന്നവരാണോ അയാളുടെ വെട്ടുകിളി കൂട്ടങ്ങൾ?. വ്യക്തിയെ ആരാധിച്ചോളൂ, പക്ഷേ പറയുന്ന കാര്യങ്ങളെ ശാസ്ത്രീയമായി അപഗ്രഥിച്ചതിന് ശേഷമേ കണക്കിലെടുക്കാവൂ.’–സാബുമോൻ നിലപാട് വ്യക്തമാക്കി. ലൈവില്‍ ഡോക്ടര്‍ രജിത് കുമാര്‍ പ്രചരിപ്പിച്ചതെല്ലാം കടുത്ത സ്ത്രീവിരുദ്ധമായ കാര്യങ്ങളാണെന്നും അങ്ങനെയുള്ളവരെ സപ്പോര്‍ട് ചെയ്യരുതെന്നുമായിരുന്നു സാബുവിന്റെ ആവശ്യം. എന്നാല്‍ ലൈവിന് താഴെ നിരവധി പേരായിരുന്നു സാബുവിനെതിരെ രംഗത്തെത്തിയത്.

അങ്ങനെയെങ്കില്‍ കഴിഞ്ഞ തവണ സാബു ജയിക്കില്ലായിരുന്നു എന്നാണ് രജിത് ആരാധകരുടെ പക്ഷം. ഇതിനിടെ സാബുവിന്റെ പേരിലുണ്ടായിരുന്ന ഒരു ആര്‍മി ഗ്രൂപ്പ് ചിലര്‍ രജിത്തിന്റെ പേരിലാക്കുകയും ചെയ്തു. പിന്നാലെ സാബുവിന്റെതായി വന്ന പോസ്റ്റ് വൈറലായി മാറിയിരുന്നു. അല്‍പ്പജ്ഞാനം കൊണ്ടുവന്ന് പ്രചരിപ്പിക്കുന്നത് നിങ്ങള്‍ വിശ്വസിക്കരുത്. ബിഗ് ബോസുമായി ബന്ധപ്പെടുത്തിയല്ല ഞാന്‍ പറയുന്നത്. എന്റെ മുന്നിലേക്ക് വന്ന ചില ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ വേണ്ടി മാത്രമാണ്. നിങ്ങളുടെ വിരല്‍ത്തുമ്പില്‍ ഇതിനൊക്കെയുളള ഉത്തരങ്ങള്‍ ഉണ്ട്. ഒരു ഷോ എന്ന നിലയില്‍ ഒരാളെ നിങ്ങള്‍ക്ക് പിന്തുണക്കാം. പക്ഷേ നിങ്ങളുടെ ആരാധന മൂര്‍ത്തി പറയുന്ന കാര്യങ്ങള്‍ക്കകത്തുളള ശാസ്ത്രീയതയെക്കുറിച്ച് വളരെ വ്യക്തമായി ആലോചിച്ചിട്ട് മാത്രമേ വിശ്വസിക്കാവൂ എന്നും നടന്‍ പറഞ്ഞിരുന്നു. കൂടാതെ ഒരു ജനാധിപത്യ രാജ്യത്തില്‍ നിങ്ങള്‍ക്ക് ആരെ വേണമെങ്കിലും ആരാധിക്കാനുളള അവകാശമുണ്ട്. വ്യക്തിയെ ആരാധിച്ചോളൂ. പക്ഷേ പറയുന്ന കാര്യങ്ങളെ ശാസ്ത്രീയമായി അപഗ്രഥിച്ചതിന് ശേഷമെ കണക്കിലെടുക്കാവൂ.

എഴുന്നേറ്റ് നിന്ന് ചോദിക്കാനുളള ധൈര്യം ഉണ്ടാവണം. ആ ധൈര്യത്തില്‍ നിന്നാണ് മലയാളി ഉണ്ടായി വന്നത്. അതാണ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ കേരളത്തെ വേര്‍തിരിച്ച് നിര്‍ത്തുന്നതെന്നും സാബു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടന്റെ പേരിലുണ്ടായിരുന്ന ആര്‍മി ഗ്രൂപ്പ് രജിത്ത് ആര്‍മിയെന്ന് ചിലര്‍ മാറ്റിയത്. ഫേസ്ബുക്ക് ലൈവിന് പിന്നാലെ ഇതിനുളള മറുപടിയുമായിട്ടാണ് സാബുമോന്‍ രംഗത്തെത്തിയത്. ‘സെഡായി പോയി മോനൂസേ’ എന്ന് കുറിച്ചുകൊണ്ടാണ് പേര് മാറ്റിയതിന്റെ സ്‌ക്രീന്‍ ഷോട്ട് ഫേസ്ബുക്കില്‍ സാബു പോസ്റ്റ് ചെയ്തത്. ട്രോള്‍ രൂപത്തിലുളള സാബുവിന്റെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്.

about sabumon facebook live

Continue Reading
You may also like...

More in Malayalam

Trending

Recent

To Top