Actor
ആനിവേഴ്സറി ഗിഫ്റ്റ്, ഞങ്ങള്‍ക്കൊരു പെണ്‍കുഞ്ഞ് ജനിച്ചു; സന്തോഷവാർത്തയുമായി നടൻ; ചിത്രങ്ങൾ കാണാം
ആനിവേഴ്സറി ഗിഫ്റ്റ്, ഞങ്ങള്‍ക്കൊരു പെണ്‍കുഞ്ഞ് ജനിച്ചു; സന്തോഷവാർത്തയുമായി നടൻ; ചിത്രങ്ങൾ കാണാം
Published on

വിവാഹ വാർഷിക ദിനത്തിൽ സന്തോഷ വാർത്ത പങ്കുവെച്ച് നടൻ രജിത് മേനോന്. ഞങ്ങള്‍ക്കൊരു പെണ്‍കുഞ്ഞ് ജനിച്ചുവെന്നായിരുന്നു രജിത് ഫേസ്ബുക്കില്‍ കുറിച്ചത്. ആനിവേഴ്സറി ഗിഫ്റ്റായാണ് മകളുടെ വരവെന്നും താരം കുറിച്ചിരുന്നു. ശ്രുതിയോടൊപ്പം ചേര്‍ന്നുനിന്നുള്ള ചിത്രങ്ങളും രജിത് പങ്കുവെച്ചിരുന്നു. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായെത്തിയത്.
മൃദുല മുരളി, ആര്യ, ഉണ്ണി മുകുന്ദന്, മുന്ന സൈമണ്‍, മണിക്കുട്ടന്, ശരണ്യ മോഹന്‍, മുക്ത, സ്നേഹ ശ്രീകുമാര്‍, അന്സണ് പോള്‍, അന്‍സിബ ഹസന് തുടങ്ങിയവരെല്ലാം രജിത്തിനും ശ്രുതിക്കും ആശംസ അറിയിച്ചെത്തിയിരുന്നു. കുഞ്ഞതിഥിയുടെ വരവിനെക്കുറിച്ചോ മെറ്റേണിറ്റി ഫോട്ടോസോ ഒന്നും നടന് പങ്കുവെച്ചിരുന്നില്ല. മകളെത്തിയതിന് ശേഷമായാണ് സന്തോഷം പങ്കുവെച്ചത്.
2018 നവംബര്‍ രണ്ടിനായിരുന്നു രജിതും ശ്രുതിയും വിവാഹിതരായത്.
കമല്‍ ചിത്രമായ ഗോളിലൂടെയായി അരങ്ങേറിയ താരമാണ് രജിത് മേനോന്. മലയാളത്തിന് പുറമെ അന്യഭാഷകളിലും അദ്ദേഹം സാന്നിധ്യം അറിയിച്ചിരുന്നു. ജനകന്, ഡോക്ടര്‍ ലൗ, ഇന്നാണ് ആ കല്യാണം. ചാപ്റ്റേഴ്സ്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് തുടങ്ങിയ സിനിമകളിലെ രജിതിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. നിനത്തത് യാരോ എന്ന ചിത്രത്തിലൂടെയായാണ് തമിഴില്‍ അരങ്ങേറിയത്.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
2009 ലാണ് ജയം രവിയും ആരതിയും വിവാഹിതരായത്. 15 വർഷം നീണ്ട വിവാഹ ജീവിതമാണ് നടൻ അവസാനിപ്പിക്കുന്നത്. രണ്ട് മക്കളും ഇവർക്കുണ്ട്....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഫഹദ് ഫാസിൽ നായകനായി എത്തിയ ‘ആവേശം’ എന്ന സിനിമയിലെ കുട്ടി എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരം മിഥുൻ വിവാഹിതനായി. തിരുവനന്തപുരം...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...