Connect with us

അച്ഛാ അമ്മേ എന്നെനിക്ക് വിളിക്കാൻ കഴിയുന്നത് അദ്ദേഹം കാരണം ; എനിക്കെന്റെ ജീവിതം തിരിച്ചുതന്നയാളാണ്! പറഞ്ഞാൽ തീരാത്തത്ര കാര്യങ്ങളുണ്ട് മനസിൽ! വൈറലായി സൂരജിന്റെ കുറിപ്പ് !

Actor

അച്ഛാ അമ്മേ എന്നെനിക്ക് വിളിക്കാൻ കഴിയുന്നത് അദ്ദേഹം കാരണം ; എനിക്കെന്റെ ജീവിതം തിരിച്ചുതന്നയാളാണ്! പറഞ്ഞാൽ തീരാത്തത്ര കാര്യങ്ങളുണ്ട് മനസിൽ! വൈറലായി സൂരജിന്റെ കുറിപ്പ് !

അച്ഛാ അമ്മേ എന്നെനിക്ക് വിളിക്കാൻ കഴിയുന്നത് അദ്ദേഹം കാരണം ; എനിക്കെന്റെ ജീവിതം തിരിച്ചുതന്നയാളാണ്! പറഞ്ഞാൽ തീരാത്തത്ര കാര്യങ്ങളുണ്ട് മനസിൽ! വൈറലായി സൂരജിന്റെ കുറിപ്പ് !

മിനിസ്ക്രീനിൽ ഒരേ ഒരു സീരിയലിൽ മാത്രം അഭിനയിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സൂരജ് സൺ. ‘പാടാത്ത പൈങ്കിളി’യിലെ ദേവയെ അവതരിപ്പിച്ചുകൊണ്ട് സൂരജ് അഭിനയ ജീവിതത്തിന് തുടക്കമിട്ടിരുന്നത്. ഒറ്റ ഒരു പരമ്പരയിലൂടെ മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത് .ഇപ്പോൾ താരം ബിഗ് സ്‌ക്രീനിലും സാന്നിധ്യം അറിയിക്കുകകായണ്‌ . കരിയറിലെയും ജീവിതത്തിലെയും സന്തോഷങ്ങളെല്ലാം അദ്ദേഹം സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട്. തനിക്ക് ജീവിതം തിരികെ തന്നെ ഡോക്ടര്‍ സിഎച്ച് കുഞ്ഞമ്മദിന്റെ വിയോഗത്തെക്കുറിച്ചുള്ള കുറിപ്പുമായെത്തിയിരിക്കുകയാണ് സൂരജ്.

ഷൂട്ടിങ്ങിനിടയിൽ ആയിരുന്നു ആ കോൾ വന്നത് അവസ്ഥ എന്താണെന്ന് പറയാൻ സാധിക്കില്ല മൊത്തത്തിൽ ഒരു തരിപ്പ് ആയിരുന്നു വിശ്വസിക്കാനും സാധിക്കുന്നില്ല രക്തബന്ധത്തെക്കാൾ വലിയ ബന്ധങ്ങൾ ഉണ്ടെന്ന് വീണ്ടും വീണ്ടും മനസ്സിലാക്കിത്തരുന്നത്. ജീവൻ തിരിച്ചു തന്ന വ്യക്തിയെ നമുക്ക് എന്തു വിളിക്കാം ദൈവം”അല്ലേ.

അതെ ഞാൻ അച്ഛാ അമ്മേ എന്നെനിക്ക് വിളിക്കാനുള്ള ഈ നാവ് നാലുമാസം പ്രായമുള്ളപ്പോൾ മുറിഞ്ഞുപോയി, കുറച്ചു ഭാഗങ്ങൾ മാത്രം ബാക്കി. ആ സാഹചര്യത്തിൽ അതിനെ പിടിച്ച് തുന്നിക്കെട്ടി എനിക്കെന്റെ ജീവിതം തിരിച്ചുതന്നു. അദ്ദേഹത്തിന്റെ ഹോസ്പിറ്റലിലാണ് എന്റെ അമ്മ 40 വർഷം ജോലി ചെയ്തത്.പട്ടിണി ഇല്ലാതെ പട്ടിണി അറിയാതെ ഞാൻ ജീവിച്ചതിന്റെ പങ്ക് അദ്ദേഹത്തിന്റെ കൈകളിൽ നിന്നായിരുന്നു. എന്റെ ജീവിതത്തിൽ ഉണ്ടാകുന്ന ഓരോ ഉയർച്ചകളും സ്വന്തം മക്കളുടെ ഉയർച്ച പോലെ സന്തോഷിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന അദ്ദേഹം. പറഞ്ഞാൽ തീരാത്ത അത്രയും കാര്യങ്ങൾ ഉണ്ട് മനസ്സിൽ. ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു. ഡോക്ടർ സി. എച്ച്. കുഞ്ഞമ്മദിന് ആദരാഞ്ജലികൾ എന്നുമായിരുന്നു സൂരജിന്റെ പോസ്റ്റ്.

നേരത്തെ അച്ഛനെക്കുറിച്ചുള്ള പോസ്റ്റുമായും സൂരജ് എത്തിയിരുന്നു. പ്രായത്തിന്റെയും അസുഖത്തിന്റെയും ഭാഗമായി ഒന്ന് നന്നായി നടക്കാൻ ബുദ്ധിമുട്ടുള്ള സമയത്തും ശബരിമല കേറാൻ വിജയകരമായി ഇത്തവണയും എന്റെ അച്ഛൻ മാലയിട്ടു. വീട്ടിലെ കാര്യങ്ങൾ ഞാൻ നോക്കിത്തുടങ്ങിയപ്പോൾ എന്തെങ്കിലും ബുദ്ധിമുട്ട് വന്നാൽ ഞാൻ ബുദ്ധിമുട്ടിലാവും എന്ന പേടി കാരണം ഇത്തവണയും എന്നോട് ചോദിച്ചു. ഞാൻ ശബരിമലയ്ക്ക് പോകട്ടെ എന്ന് സന്തോഷത്തോടെ ആത്മവിശ്വാസത്തോടെ ഞാൻ പറഞ്ഞു അച്ഛൻ ധൈര്യമായിട്ട് പോയിട്ട് വാ ഞാനുണ്ട് അപ്പോ തിരിച്ചുള്ള ഒരു ഒരു ചിരിയുണ്ടെന്ന് പറഞ്ഞ് അച്ഛനൊപ്പമുള്ള വീഡിയോ സൂരജ് പങ്കിട്ടിരുന്നു.

More in Actor

Trending

Recent

To Top