ഇന്ന് ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുട്ടികളുടെയും നന്മ നിറഞ്ഞ ഭാവിക്കായി എൻ്റെ പ്രാർത്ഥനകൾ; വിജയദശമി ആശംസയുമായി മോഹൻലാൽ!
ഇന്ന് വിജയദശമി ദിനത്തിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകള്‍. ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലുമായി സംസ്ഥാനത്തുടനീളം വിദ്യാരംഭത്തിനുള്ള ചടങ്ങുകള്‍ ഒരുക്കിയിട്ടുണ്ട്.ഇപ്പോഴിതാ വിജയദശമി ദിനാശംസയുമായി നടൻ മോഹൻലാൽ.
ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുട്ടികളുടെയും നന്മ നിറഞ്ഞ ഭാവിക്കായി പ്രാർത്ഥിക്കുന്നുവെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. “ഇന്ന് ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുട്ടികളുടെയും നന്മ നിറഞ്ഞ ഭാവിക്കായി എൻ്റെ പ്രാർത്ഥനകൾ. വിജയദശമി ആശംസകൾ”, എന്നാണ് നടൻ കുറിച്ചത്.
ആയിരക്കണക്കിന് കുരുന്നുകളാണ് ഇന്ന് അറിവിന്‍റെ ആദ്യക്ഷരം കുറിക്കുന്നത്. ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും വിപുലമായ വിദ്യാരംഭ ചടങ്ങുകൾ ആണ് ഒരുക്കിയിട്ടുള്ളത്. പ്രമുഖ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പ്രമുഖർ കുരുന്നുകളെ അക്ഷരലോകത്തേക്ക് കൈപിടിച്ചയര്‍ത്തി. നൃത്തം ഉൾപ്പെടെയുള്ള കലാരൂപങ്ങൾക്കും ഇന്ന് വിദ്യാരംഭം ഉണ്ട്.
