Actor
നടന് മനോബാല ആശുപത്രിയില്‍
നടന് മനോബാല ആശുപത്രിയില്‍
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് മനോബാല. ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മനോബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആന്‍ജിയോ ട്രീറ്റ്മെന്റിന് വേണ്ടിയാണ് മനോബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
അദ്ദേഹം വൈകാതെ തന്നെ ആശുപത്രി വിട്ടേക്കുമെന്നാണ് ലഭിക്കുന്ന വിവരം. പ്രശസ്ത സംവിധായകന് ഭാരതിരാജയുടെ അസിസ്റ്റന്റായ സിനിമാ മേഖലയില്‍ എത്തിയ മനോബാല 1982 ല്‍ ആഗയാ ഗംഗ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി രംഗത്ത് എത്തുന്നത്.
പിന്നീട് പിള്ളൈ നില, ഊര്‍കാവലന്‍, മല്ല് വെട്ടി മൈനര്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു.
2000 ന്റെ ആദ്യ പകുതിയോടെ ജനപ്രിയ ഹാസ്യതാരമായ മനോബാല മാറി. പിതാമഗന്‍, ചന്ദ്രമുഖി, യാരടീ നീ മോഹിനി, തമിഴ് പടം, അലക്സ് പാണ്ഡിയന്‍, അരമനൈ തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം ചെയ്ത ഹാസ്യ വേഷങ്ങള്‍ മറക്കാന്‍ സാധിക്കില്ല.
