Actor
പുതിയ ബെല്‍റ്റോ, ശത്രുവിന്റെ ശത്രുവിനെ മിത്രമായി കരുതുന്നതോ അല്ല; ഫോട്ടോയ്ക്ക് പിന്നിലെ സത്യാവസ്ഥയെ കുറിച്ച് ബാല
പുതിയ ബെല്‍റ്റോ, ശത്രുവിന്റെ ശത്രുവിനെ മിത്രമായി കരുതുന്നതോ അല്ല; ഫോട്ടോയ്ക്ക് പിന്നിലെ സത്യാവസ്ഥയെ കുറിച്ച് ബാല
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉണ്ണികൃഷ്ണനും യൂട്യൂബര്‍ സായി കൃഷ്ണയും തമ്മിലുള്ള പ്രശ്‌നങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയ സംഭവത്തിന് പിന്നാലെ സായി കൃഷ്ണയ്ക്കും സന്തോഷ് വര്‍ക്കിയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ച നടന്‍ ബാലയുടെ പോസ്റ്റും ചര്‍ച്ചയായിരുന്നു.
ഇതോടെ ‘ശത്രുവിന്റെ ശത്രുവിനെ മിത്രം’, ‘പുതിയ ബെല്‍റ്റ്’ എന്നിങ്ങനെയുള്ള കമന്റുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് ബാല ഇപ്പോള്‍. കണ്ണിന് ഓപ്പറേഷന്‍ കഴിഞ്ഞിരിക്കുന്ന തന്നെ കാണാനായാണ് സായി കൃഷ്ണ തന്റെ വീട്ടിലെത്തിയത്. അന്ന് തന്നെ സന്തോഷ് വര്‍ക്കിയും എത്തി എന്നാണ് ബാല പറയുന്നത്.
കണ്ണിന് ഓപ്പറേഷന്‍ കഴിഞ്ഞു വിശ്രമിക്കുന്ന തന്നെ സന്ദര്‍ശിക്കാനാണ് യൂട്യൂബര്‍ സായി കൃഷ്ണന്‍ വീട്ടിലെത്തിയത്. ‘സര്‍ വീട്ടിലുണ്ടോ കണ്ണിന് ഇപ്പോള്‍ എങ്ങനെ ഉണ്ട്, ഞാന്‍ ഒന്ന് വന്നു കണ്ടോട്ടെ’ എന്ന് സായി കൃഷ്ണ വിളിച്ച് ചോദിക്കുകയായിരുന്നു. വരൂ നമുക്ക് കാണാമെന്ന് പറഞ്ഞു. അങ്ങനെയാണ് സായി കൃഷ്ണന്‍ പാലാരിവട്ടത്തുള്ള തന്റെ വീട്ടില്‍ എത്തുന്നത്.
സന്തോഷ് വര്‍ക്കി ഇടയ്ക്കിടെ വീട്ടില്‍ വരാറുണ്ട്. മുമ്പ് തന്നെ കുറിച്ച് മോശമായി പറഞ്ഞിരുന്ന ആളാണ് സന്തോഷ് വര്‍ക്കി. പക്ഷേ നേരിട്ട് സംസാരിച്ചപ്പോള്‍ സന്തോഷിന് തന്നെ കുറിച്ചുള്ള ധാരണ മാറി. ആരോടും വിദ്വേഷം വച്ച് പുലര്‍ത്തുന്ന ആളല്ല താന്‍. തന്റെ വീട്ടില്‍ ഒരു ദിവസം ഇരുപതുപേര്‍ക്കുള്ള ഭക്ഷണം ഉണ്ടാക്കാറുണ്ട്.
ആര് വന്നാലും പായസം ഉള്‍പ്പടെയുള്ള ആഹാരം കൊടുത്താണ് വിടുന്നത്. സായികൃഷ്ണന്‍ വന്നപ്പോള്‍ യാദൃച്ഛികമായി സന്തോഷ് വര്‍ക്കിയും വീട്ടിലെത്തി. ഇതൊക്കെ അപ്രതീക്ഷിതമായി സംഭവിച്ചതാണ്. അല്ലാതെ സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ ചാനലുകളിലും പറയുന്നതു പോലെ പുതിയ ബെല്‍റ്റോ, ശത്രുവിന്റെ ശത്രുവിനെ മിത്രമായി കരുതുന്നതോ അല്ല. സായി കൃഷ്ണന്‍ പോകാന്‍ നേരം ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചു താന്‍ സമ്മതിച്ചു. ആ ഫോട്ടോ ആണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് എന്നാണ് പറയുന്നത്.
ഉണ്ണി മുകുന്ദന്റെ മാളികപ്പുറം എന്ന ചിത്രത്തിന്റെ റിവ്യു സീക്രട്ട് ഏജന്റ് എന്ന പേരില്‍ നടത്തുന്ന യൂട്യൂബ് ചാനലിലൂടെ പറഞ്ഞതിന് പിന്നാലെയാണ് സായി കൃഷ്ണ വാര്‍ത്തകളില്‍ വൈറലാകുന്നത്. സംഘപരിവാര്‍ അജണ്ടയെന്നതായിരുന്നു ഇതിലെ പ്രധാന ആരോപണം. ഇതിനിടയില്‍ തന്നെയാണ് ചിത്രത്തിന്റെ റിവ്യൂ ചെയ്ത വ്‌ലോഗറെ വിളിച്ച് ഉണ്ണി മുകുന്ദന്‍ തെറി പറയുന്നതിന്റെ ഓഡിയോയും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തെത്തിയിരുന്നു.
സീക്രട്ട് ഏജെന്റെന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന മലപ്പുറത്തെ സായി എന്ന വ്‌ലോഗറിനെ വിളിച്ചാണ് ഉണ്ണി മുകുന്ദന്‍ തന്റെ രോഷം പ്രകടിപ്പിച്ചിരുന്നത്. 30 മിനിറ്റിലേറെ നീണ്ട തര്‍ക്കത്തിന്റെ ഓഡിയോ വ്‌ലോഗര്‍ പുറത്തുവിടുകയായിരുന്നു.
ഇതില്‍ പലപ്പോഴും ഉണ്ണി മുകുന്ദന്‍ വ്‌ലോഗറെ മലയാളത്തിലും ഹിന്ദിയിലുമൊക്കെ പച്ചത്തെറി വിളിക്കുന്നതാണുള്ളത്. സിനിമയെ വിമര്‍ശിച്ചതിനാണ് നടന്‍ തെറിവിളിച്ചതെന്നാണ് വ്‌ലോഗറുടെ വാദം. എന്നാല്‍ തന്നെയും തന്റെ കുടുംബത്തെയും വ്യക്തിപരമായി വിമര്‍ശിച്ചതിനോടാണ് താന്‍ പ്രതികരിക്കുന്നതെന്നാണ് ഉണ്ണിമുകുന്ദന്‍ അഭിപ്രായപ്പെടുന്നത്.
