നടൻ മധുവിന് ഇന്ന് 91-ാം പിറന്നാൾ! ആശംസകള്‍ നേര്‍ന്ന് സിനിമാലോകം
Published on
നടൻ മധുവിന് ഇന്ന് 91-ാം പിറന്നാൾ. മമ്മൂട്ടി ഉൾപ്പെടെയുള്ള സിനിമാതാരങ്ങൾ ആശംസകള്‍ നേര്‍ന്ന് എത്തി.. എന്റെ സൂപ്പര്‍സ്റ്റാറിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. ജന്മദിനത്തോടനുബന്ധിച്ച് മലയാളത്തിലെ മഹാനടന്റെ സമഗ്ര ചരിത്രവും വിശേഷങ്ങളും ഉൾപ്പെടുത്തി ഒഫീഷ്യൽ വെബ് സെറ്റ് പുറത്തിറക്കി. നടന്റെ ജീവ ചരിത്രവും സിനിമയിലേക്കുള്ള സംഭാവനകളും ഉൾപ്പെടുത്തി madhutheactor.com എന്ന വെബ്സൈറ്റ് നടൻ മമ്മൂട്ടിയാണ് ഉദ്ഘാടനം ചെയ്തത്. അടങ്ങാത്ത കടലിലെ ഓളം പോലെ മനസില്‍ നിറയെ മോഹവുമായി പുറക്കാട് കടപ്പുറത്ത് കറുത്തമ്മയെ തേടിയലഞ്ഞ പരീക്കുട്ടി എന്ന ദുരന്ത കാമുകന്‍ നടന്നുകയറിയത് മലയാള സിനിമാ ആസ്വാദകരുടെ ഹൃദയത്തിലേക്കാണ്. പ്രേംനസീര്‍ മലയാളസിനിമയിലെ നിത്യഹരിത നായകനായിരുന്നുവെങ്കില്‍ മധു നിത്യവിസ്മയമാണെന്നും തന്നെ പറയാം.
Continue Reading
You may also like...
Related Topics:Madhu
