Actor
മലയാള സിനിമയേക്കാൾ വയലൻസ് രാമായണത്തിലും മഹാഭാരതത്തിലും ഉണ്ട്; മധു
മലയാള സിനിമയേക്കാൾ വയലൻസ് രാമായണത്തിലും മഹാഭാരതത്തിലും ഉണ്ട്; മധു
മലയാളികളുടെ പ്രിയങ്കരനാണ് നടൻ മധു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, മലയാള സിനിമയിൽ വയലൻസ് കൂടി വരുന്നുവെന്ന വിമർശനത്തെ കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. മലയാള സിനിമയേക്കാൾ വയലൻസ് രാമായണത്തിലും മഹാഭാരതത്തിലും ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
വയലൻസ് അധികമാണോന്ന് ചോദിച്ചാൽ അധികമാണ്. എന്തുകൊണ്ട് വയലൻസിന് ഇത്രയും അട്രാക്ഷൻ എന്ന് ചോദിക്കാം. രാമായണത്തിലുള്ള പോലുള്ള വയലൻസുള്ള ഏതെങ്കിലും പടത്തിൽ ഉണ്ടോ? മഹാഭാരതത്തിലും ഉണ്ട്. 2000 അസുരന്മാരെയാണ് അമ്പു കൊണ്ട് കൊ ന്നിട്ടുള്ളത്. അതിലെ വയലൻസ് നോക്കുമ്പോൾ മലയാള സിനിമയിലെ വയലൻസ് ഒന്നുമല്ല.
വയലൻസ് കാണിക്കുന്ന രീതിയിലാണ് കുഴപ്പം. രാമൻ മനുഷ്യന്റെ മുകളിലുള്ള കഥാപാത്രമാകുന്നതോടെ, മാജിക്കും വരുന്നതോടെ ആർക്കും ഒന്നും തോന്നില്ല. ഇതുപക്ഷെ അങ്ങനെയല്ല. വല്ലവന്റേയും താടിയിൽ അടിച്ചാൽ അവൻ മുകളിലേക്ക് പോവുക, മൂന്ന് കരണം മറഞ്ഞ് വീഴുക, എഴുന്നേറ്റ് നിന്ന് വീണ്ടും അടിക്കുക. പിള്ളേര് കയ്യടിക്കുമായിരിക്കും. പക്ഷെ ശകലം ബോധമുള്ളവർക്ക് സഹിക്കാനാകില്ല.
ഇപ്പോഴത്തെ സിനിമകൾ കാണാറുണ്ട്. ഒടിടിയിൽ വരുന്ന സിനിമകളൊക്കെ ഞാൻ ഓടിച്ചു നോക്കാറുണ്ട്. പത്തോ പതിനഞ്ചോ മിനുട്ട് കണ്ടിട്ടും സഹിക്കാൻ വയ്യാത്തത് ആണെങ്കിൽ കാണുന്നത് നിർത്തും. ഒരുമാതിരി സഹിക്കാവുന്നത് ആണെങ്കിൽ മാത്രമേ കാണുകയുള്ളൂ എന്നാണ് താൻ സിനിമ കാണുന്ന രീതിയെക്കുറിച്ച് മധു പറഞ്ഞത്.
