Connect with us

‘വ്യായാമമല്ല, ശസ്ത്രക്രിയയല്ല….! 21 ദിവസംകൊണ്ട് തടി കുറച്ചു; ഒളിപ്പിച്ച ആ രഹസ്യം വെളിപ്പെടുത്തി മാധവൻ

Actor

‘വ്യായാമമല്ല, ശസ്ത്രക്രിയയല്ല….! 21 ദിവസംകൊണ്ട് തടി കുറച്ചു; ഒളിപ്പിച്ച ആ രഹസ്യം വെളിപ്പെടുത്തി മാധവൻ

‘വ്യായാമമല്ല, ശസ്ത്രക്രിയയല്ല….! 21 ദിവസംകൊണ്ട് തടി കുറച്ചു; ഒളിപ്പിച്ച ആ രഹസ്യം വെളിപ്പെടുത്തി മാധവൻ

തെന്നിന്ത്യയിൽ ഏറെ ആരധകരുള്ള നടനാണ് മാധവൻ. താരത്തിന്റെ വർത്തകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. താരം ഞെട്ടിക്കുന്ന മേക്കോവർ നടത്തിയ ചിത്രമായിരുന്നു ഇന്ത്യൻ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവചരിത്രം പറയുന്ന ‘റോക്കട്രി: ദി നമ്പി എഫക്റ്റ്’.

ഈ സിനിമയിൽ തടി വെച്ച രൂപത്തിൽ മാധവൻ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ ഈ ചിത്രത്തിന് ശേഷം വളരെ പെട്ടന്ന് മാധവൻ തടികുറച്ചതും ചർച്ചയായി.

ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ ഇതെങ്ങനെ സാധ്യമാക്കിയെന്ന് തുറന്നു പറയുകയാണ് മാധവൻ. ഇടവിട്ടുള്ള ഉപവാസത്തിലൂടെയാണ് ശരീരഭാരം കുറച്ചതെന്നും സിനിമയ്‌ക്കുവേണ്ടി വണ്ണം വെപ്പിച്ച ശരീരം ഭക്ഷണക്രമത്തിലൂടെ വെറും 21 ദിവസത്തിനുള്ളിൽ പഴയ രീതിയിൽ ആക്കുകയായിരുന്നെന്നും മാധവൻ പറയുന്നു.

വ്യായാമമില്ല, ഓട്ടമില്ല, ശസ്ത്രക്രിയയില്ല,. മരുന്ന് വേണ്ട. ഒന്നുമില്ലെന്നും ശരീരത്തിന് വേണ്ടി നല്ല ഭക്ഷണം മാത്രമേ കഴിച്ചിട്ടുള്ളൂവെന്നും താരം പറയുന്നു. കൂടാതെ ഇടവിട്ടുള്ള ഉപവാസം, ഭക്ഷണം 45-60 തവണ ശക്തിയിൽ ചവച്ചരച്ച് കഴിക്കും.

ആഹാരം കഴിക്കുക, നന്നായി വെള്ളം കുടിക്കുക. അവസാന ഭക്ഷണം വൈകിട്ട് 6.45ന് കഴിക്കും. എന്നാൽ അത് പാകം ചെയ്ത ഭക്ഷണം മാത്രമായിരിക്കും. ഉച്ചയ്‌ക്ക് 3 മണിക്ക് ശേഷം അസംസ്കൃതമായി ഒന്നുമില്ല. അതിരാവിലെ നീണ്ട നടത്തവും രാത്രിയിലെ ഗാഢനിദ്രയും. ഫല പാനീയങ്ങളും പച്ച പച്ചക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കി എന്നാണ് മാധവൻ പറയുന്നത്.

More in Actor

Trending

Recent

To Top