News
സഹനടനുള്ള ഓസ്കര് നേടുന്ന കറുത്തവര്‍ഗക്കാരനായ ആദ്യ നടന്; ഹോളിവുഡ് താരം ലൂയിസ് ഗോസെ ജൂനിയര്‍ അന്തരിച്ചു
സഹനടനുള്ള ഓസ്കര് നേടുന്ന കറുത്തവര്‍ഗക്കാരനായ ആദ്യ നടന്; ഹോളിവുഡ് താരം ലൂയിസ് ഗോസെ ജൂനിയര്‍ അന്തരിച്ചു

ഓസ്കര്, എമ്മി പുരസ്കാര ജേതാവായ ഹോളിവുഡ് താരം ലൂയിസ് ഗോസെ ജൂനിയര്‍ (87) അന്തരിച്ചു. ഗോസെയുടെ മരണവിവരം നടന്റെ കുടുംബമാണ് ഒരു പ്രസ്താവനയിലൂടെ അറിയിച്ചത്. കാലിഫോര്‍ണിയയിലെ സാന്റാ മോണിക്കയിലായിരുന്നു അന്ത്യം.
സഹനടനുള്ള ഓസ്കര് നേടുന്ന കറുത്തവര്‍ഗക്കാരനായ ആദ്യ നടനായിരുന്നു ലൂയിസ് ഗോസെ ജൂനിയര്‍. ‘ആന്‍ ഓഫീസര്‍ ആന്‍ഡ് എ ജെന്റില്മാന്’ ചിത്രത്തിലെ പ്രകടനത്തിന് അക്കാദമി പുരസ്കാരം മാത്രമല്ല, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരവും ഗോസെയെ തേടിയെത്തി.
ആന്‍ ആക്ടര്‍ ആന്‍ഡ് എ ജെന്റില്മാന് എന്നുതന്നെയായിരുന്നു അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പിന്റെയും പേര്. ‘റൂട്ട്സ്’ എന്ന വി മിനി സീരീസിലൂടെ എമ്മി പുരസ്കാരവും നേടി. ഏറെ നാളുകളായി ഗോസെയെ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നുണ്ട്.
അദ്ദേഹത്തിന്റെ മാലിബുവിലെ വീട്ടില്‍ കണ്ടെത്തിയ വിഷാംശമുള്ള പൂപ്പല്‍ മൂലമാണ് ആരോഗ്യാവസ്ഥ മോശമായതെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. 2010ല്‍ താരത്തിന് പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉണ്ടെന്നും കണ്ടെത്തിയിരുന്നു. സംവിധായകനും നിര്‍മാതാവുമായ സാറ്റീ ഗോസെയുടെ മകനാണ്. ഷാരോണ്‍ എന്നൊരു മകനും കൂടി ഗോസെയ്ക്കുണ്ട്.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. ഇപ്പോഴിതാ അനിരുദ്ധ് വിവാഹിതനാകുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഹൈദരാബാദ് സൺറൈസേഴ്സ് ടീം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
ലോകേഷ്-കാർത്തി കൂട്ടുക്കെട്ടിൽ പുറത്തെത്താനിരിക്കുന്ന കൈതി 2 ല്‍ അനുഷ്ക ഷെട്ടി എത്തുന്നുവെന്ന് വിവരം. എന്നാൽ ഇതിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകണം ഇല്ല....
ഹർഷ്വർധൻ റാണെയും സോനം ബജ്വയും അഭിനയിക്കുന്ന ‘ഏക് ദീവാനേ കി ദീവാനീയത്’ എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയ്ക്കിടെ ഹീലിയം ബലൂണുകൾക്ക് തീപിടിച്ചു....
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ നടൻ സൽമാൻ ഖാനും ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗും മുംബൈയിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കിയതായി...