News
ഭാര്യ വിവാഹ മോചനം ആവശ്യപ്പെട്ടു; നടന്‍ ലോകേഷ് രാജേന്ദ്രന്‍ ആത്മഹത്യ ചെയ്തു
ഭാര്യ വിവാഹ മോചനം ആവശ്യപ്പെട്ടു; നടന്‍ ലോകേഷ് രാജേന്ദ്രന്‍ ആത്മഹത്യ ചെയ്തു
തമിഴ് സീരിയല്‍ താരമായ ലോകേഷ് രാജേന്ദ്രന്‍ ആത്മഹത്യ ചെയ്തു. ഒക്ടോബര്‍ രണ്ടിന് വിഷം കഴിച്ച് അവശ നിലയില്‍ കണ്ടെത്തിയ നടനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാത്രിയോടെ മരണപ്പെടുകയായിരുന്നു. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് നടന്‍ ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്.
കോയമ്പേട് ബസ് സ്‌റ്റേഷനില്‍ വെച്ച് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച നടനെ കില്‍പ്പാക്കം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന്‌നടത്തിയ പരിശോധനയില്‍ വിഷം കഴിച്ചതായി കണ്ടെത്തി.
കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ലോകേഷ് ദീര്‍ഘനാളായി മദ്യത്തിന് അടിമയായിരുന്നു എന്നും പോലീസ് പറയുന്നു. കുറച്ചു നാളായി ഭാര്യയുമായി അകന്നു കഴിയുകയാണ്. കഴിഞ്ഞ ദിവസം ഭാര്യ വിവാഹ മോചനം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു.
ഇതേ തുടര്‍ന്ന്, ലോകേഷ് മാനസികമായി തകര്‍ന്ന നിലയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ബാലതാരമായി അഭിനയ രംഗത്ത് എത്തിയ ലോകേഷ് ജനപ്രിയ സീരിയലായ ‘മര്‍മ്മദേശ’ത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.