News
ആദ്യമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകളെ കന്യകമാര്‍ എന്ന് പ്രകീര്‍ത്തിക്കുന്ന പുരുഷന്മാരുടെ സമീപനം സ്ത്രീവിരുദ്ധം; ഗായിക ചിന്മയി ശ്രീപദ
ആദ്യമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകളെ കന്യകമാര്‍ എന്ന് പ്രകീര്‍ത്തിക്കുന്ന പുരുഷന്മാരുടെ സമീപനം സ്ത്രീവിരുദ്ധം; ഗായിക ചിന്മയി ശ്രീപദ
തന്റെ അഭിപ്രായം എവിടെയും തുറന്ന് പറയാറുള്ള താരമാണ് ഗായിക ചിന്മയി ശ്രീപദ. ഇപ്പോഴിതാ ഗായികയുടെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ആദ്യ ലൈം ഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം രക്തസ്രാവം ആഘോഷിക്കപ്പെടുന്ന സ്ത്രീകള്‍ വൈദ്യസഹായം തേടണമെന്നാണ് ചിന്മയി പറയുന്നത്.
ഇന്‍സ്റ്റഗ്രാം വീഡിയോയിലായിരുന്നു ഗായികയുടെ പ്രതികരണം. പുരുഷന്മാര്‍ സ്ത്രീകളെ കന്യകമാരായി വാഴ്ത്തുന്നതിനെക്കുറിച്ചും തെറ്റായ ലൈം ഗിക വിദ്യാഭ്യാസത്തെ കുറിച്ചുമാണ് ചിന്മയി തന്റെ അഭിപ്രായം പങ്കുവെച്ചത്.
ചിന്മയുടെ വാക്കുകള്‍ ഇങ്ങനെ;
ആദ്യമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകളെ കന്യകമാര്‍ എന്ന് പ്രകീര്‍ത്തിക്കുന്നെങ്കില്‍, അവര്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. സ്ത്രീകളെ ഇത്തരത്തില്‍ നോക്കിക്കാണുന്ന പുരുഷന്മാരുടെ സമീപനം സ്ത്രീവിരുദ്ധമാണ്. ആദ്യ ശാരീരിക ബന്ധത്തില്‍ രക്തസ്രാവം ഉണ്ടാകുന്നുണ്ടെങ്കില്‍, സ്ത്രീകള്‍ ഉടനടി വൈദ്യസഹായം തേടണം. ഇത്തരം കാര്യങ്ങള്‍ തുറന്നു പറയാന്‍ വിമുഖത കാട്ടരുത്.

രക്തസ്രാവം എന്നാല്‍ ഒരു സ്ത്രീ കന്യകയാണെന്ന് മാത്രമല്ല, ലൈം ഗിക ബന്ധത്തിന് മുമ്പ് വേണ്ടത്ര ലൂബ്രിക്കേറ്റ് ചെയ്യാത്തതിന്റെ കാരണവുമാകാം. ഈ സ്ത്രീകള്‍ ബന്ധത്തിന് തയ്യാറല്ല. അവര്‍ വേണ്ട ചികിത്സ തേടണം.
ലൈം ഗികതയെക്കുറിച്ച് അ ശ്ലീല സിനിമകളില്‍ നിന്നും അറിവ് തേടരുത്. അത് തെറ്റായ ധാരണകളെ അടിസ്ഥാനമാക്കിയുള്ളതാണ്. അഡള്‍ട്ട് സിനിമകളില്‍ കാണിക്കുന്ന ലൈംഗികബന്ധവും യാഥാര്‍ത്ഥ്യവും തമ്മില്‍ വളരെയധികം വ്യത്യാസമുണ്ടെന്നും ചിന്മയി പറഞ്ഞു.
സ്വന്തം നിലാപാടില്‍ സധൈര്യം ഉറച്ചു നില്‍ക്കുന്ന ഗായിക കൂടിയാണ് ചിന്മയി. #മീടൂ പ്രസ്ഥാനത്തിനായി സംസാരിക്കുകയും, തമിഴ് സിനിമയിലെ ചില പ്രമുഖരുടെ പേരുകള്‍ തുറന്ന് പറയുകയും ചെയ്തത് മുതല്‍ സമൂഹ മാധ്യമങ്ങളില്‍ ചിന്മയി വളരെ അധികം അധിക്ഷേപങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. അതേ സമയം വലിയൊരു വിഭാഗം വിഷയത്തില്‍ ഗായികയെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.