News
‘സോള്‍ട്ട് ആന്റ് പെപ്പർ താരം മൂപ്പൻ അന്തരിച്ചു
‘സോള്‍ട്ട് ആന്റ് പെപ്പർ താരം മൂപ്പൻ അന്തരിച്ചു
Published on
സോള്‍ട്ട് ആന്റ് പെപ്പര്‍ സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടന് മൂപ്പന് വരയാല്‍ നിട്ടാനി കേളു (90) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.ചെന്നിലാര കുറിച്യ തറവാട്ടിലെ അംഗമായിരുന്നു.
സോള്‍ട്ട് ആന്റ് പെപ്പറില്‍ മൂപ്പന് എന്ന കഥാപാത്രത്തെയാണ് കേളു അവതരിപ്പിച്ചത്. കൂടാതെ പഴശ്ശിരാജ, ഉണ്ട, ബ്ലാക്ക് കോഫി എന്നീ ചിത്രങ്ങളിലും വേഷമിട്ടു.
മീനാക്ഷിയാണ് ഭാര്യ. പുഷ്പ, രാജന്, മണി, രമ എന്നിവര്‍ മക്കളാണ്. ശവസംസ്കാരം ബുധനാഴ്ച വെകീട്ട് വീട്ടുവളപ്പില്‍.
Continue Reading
You may also like...
Related Topics:news
